LiveTV

Live

Gulf

സര്‍വ്വകലാശാലകളില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കണമെന്ന് സൗദി ശൂറ

സര്‍വ്വകലാശാലകളില്‍ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കണമെന്ന് സൗദി ശൂറ
Summary
രാജ്യത്താകെ പതിനാറായിരത്തിനടുത്ത് വിദേശ പ്രൊഫസര്‍മാരുണ്ട്. ഇവരുടെ എണ്ണം കുറച്ച് സ്വദേശികളെ നിയമിക്കാനാണ് നീക്കം

സര്‍വ്വകലാശാലകളില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കണമെന്ന് സൗദി ശൂറാ കൌണ്‍സില്‍. രാജ്യത്താകെ പതിനാറായിരത്തിനടുത്ത് വിദേശ പ്രൊഫസര്‍മാരുണ്ട്. ഇവരുടെ എണ്ണം കുറച്ച് സ്വദേശികളെ നിയമിക്കാനാണ് നീക്കം. ഇതോടെ മലയാളികളടക്കമുള്ള പ്രൊഫസര്‍മാരെ പിരിച്ചു വിടല്‍ ഭീഷണിയിലായി.

സൗദിയിലെ വിവിധ കോളജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ മൂന്നിലൊന്നും വിദേശികളാണ്. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ശൂറാ കൗൺസിലിന്റെ റിപ്പോര്‍ട്ട്. സ്വദേശിവത്കരണം ശക്തമായി വിവിധ മേഖലയില്‍ നടക്കുന്നുണ്ട്. എന്നാല്‍ കോളജുകളില്‍ സ്വദേശി അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം സാമ്പത്തിക ആസൂത്രണ മന്ത്രാലയം അധ്യാപകരുടെ എണ്ണം പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം 52, 617 പ്രൊഫസര്‍മാരാണ് രാജ്യത്തുള്ളത്. ഇതില്‍ 15,977 പേര്‍ വിദേശികളാണ്. അധ്യാപകരില്‍ 4,555 പേര്‍ വനിതകളും. ഇതില്‍ വലിയ മാറ്റം വന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിൽ വിദേശി അധ്യാപക അനുപാതം കൂടുതലാണെന്നാണ് കണ്ടത്തെല്‍. സ്വദേശിവത്കരണ ശക്തമാക്കിയിട്ടും ഈ നില തുടരുന്നത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ രംഗത്ത് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്വദേശി, വിദേശി അനുപാതത്തിലുള്ള വ്യത്യാസം വന്‍ തോതില്‍ നിലനില്‍ക്കുന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ സര്‍വ്വകലാശാലകളില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യന്‍ അധ്യാപകരുടെ ജോലിക്ക് ഭീഷണിയാകും.