LiveTV

Live

Gulf

എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഇറാൻ ആണെന്ന് ബഹ്‍റൈൻ ആഭ്യന്തരമന്ത്രി

എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഇറാൻ ആണെന്ന് ബഹ്‍റൈൻ ആഭ്യന്തരമന്ത്രി
Summary
അതിനിടെ ബഹ്റൈനിലേക്കുള്ള എണ്ണ വിതരണം സൌദി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ബഹ്‍റൈനിൽ വെള്ളിയാഴ്​ച അർധരാത്രി എണ്ണ പൈപ്പ് ലൈനിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ ഇറാൻ ആണെന്ന് ബഹ് റൈൻ ആഭ്യന്തരമന്ത്രി. ഇറാന്റെ നിർദേശമനുസരിച്ച് നടന്ന ഭീകര പ്രവർത്തനമാണിതെന്ന് വ്യക്തമായതായി മന്ത്രി ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തി​​െൻറ സുരക്ഷ തകർക്കാനായി ബോധപൂർവം നടത്തിയ ആക്രമണമാണിതെന്ന്​ ബഹ് റൈൻ ആഭ്യന്തരമന്ത്രാലയവും വ്യക്തമാക്കി. ഹമദ് ടൗണിനടുത്ത് ബസ്​ സ്​റ്റേഷനടുത്താണ്​ വെള്ളിയാഴ്ച അർധരാത്രി എണ്ണ പൈപ്പ് ലൈനിൽ സ്ഫോടനം നടന്നത്. അഗ്​നിശമന സേനാംഗങ്ങളും പൊലീസും മണിക്കൂറുകൾ യജ്​ഞിച്ചാണ്​ തീയണച്ചത്​.

അതിനിടെ ബഹ്റൈനിലേക്കുള്ള എണ്ണ വിതരണം സൌദി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബഹ്റൈനിലെ പൈപ്പ് ലൈനിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് തീരുമാനം. സൌദിയിലെ മുഴുവന്‍ എണ്ണയുത്പാദന മേഖലകളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ഹൂതികളാണ് ബഹ്റൈനിലെ എണ്ണ പൈപ്പിന് നേരെ ആക്രമണം നടത്തിയതെന്ന് സൌദി പറഞ്ഞിരിരുന്നു. ആക്രമണത്തെ സൌദി ഭരണാധികരാരികള്‍ അപലപിക്കുകയും ചെയ്തു. എണ്ണയുത്പാദക ഭീമന്‍ സൌദി അരാംകോയില്‍ നിന്നാണ് ബഹ്റൈനിലേക്കുളള എണ്ണ പൈപ്പുകള്‍. സ്ഫോടനം നടന്നതോടെ എണ്ണപെപ്പുകളില്‍ അരാംകോ പരിശോധന തുടങ്ങി. സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് എണ്ണവിതരണം നിര്‍ത്തിവെച്ചത്. പരിശോധന പൂര്‍ത്തിയായാലുടന്‍ എണ്ണവിതരണം പുനസ്ഥാപിക്കും. ആക്രമണം നടത്തിയത് ഹൂതികളാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ എണ്ണ ഉത്പാദക കേന്ദ്രങ്ങളും പൈപ്പ് ലൈനുകളും കേന്ദ്രീകരിച്ച് വന്‍ സുരക്ഷയാണിപ്പോള്‍. ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

എണ്ണ പൈപ്പിന് നേരെയുണ്ടായത് ഭീകരാക്രമണമാണെന്ന് ബഹ്റൈന്‍ പറഞ്ഞതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തെ സൌദി വിദേശ കാര്യ മന്ത്രാലയം അപലപിച്ചു. ബഹ്റൈന് പിന്തുണയും പ്രഖ്യാപിച്ചു. സുരക്ഷാ നടപടികള്‍ പൂര്‍ത്തീകരിച്ചാലുടന്‍ എണ്ണ വിതരണം പുനസ്ഥാപിക്കും. ഇതിനിടെ എണ്ണ വിതരണം ഭാഗികമായി പുനസ്ഥാപിച്ചെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.