LiveTV

Live

Gulf

ബൈജൂസ്​ ആപ്പ്​ അറബിക്​, ഹിന്ദി ഭാഷകളില്‍ കൂടി

ബൈജൂസ്​ ആപ്പ്​ അറബിക്​, ഹിന്ദി ഭാഷകളില്‍ കൂടി
Summary
ഗണിത, ശാസ്ത്ര വിഷയങ്ങളില്‍ നാലു മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സമഗ്ര പരിശീലനം നല്‍കുന്ന പദ്ധതിയാണ് ബൈജൂസ് ലേണിങ് ആപ്ലിക്കേഷന്‍

വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ലേണിങ് ആപ്പ് അറബിക്, ഹിന്ദി ഭാഷകളിലേക്കും വരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ദുബൈയിൽ തുറന്ന മേഖലാ ഓഫീസ്​ കേന്ദ്രീകരിച്ചാണ്​ അറബിക് വിവര്‍ത്തന പദ്ധതിയുടെ പ്രവർത്തനം.

ഗണിത, ശാസ്ത്ര വിഷയങ്ങളില്‍ നാലു മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സമഗ്ര പരിശീലനം നല്‍കുന്ന പദ്ധതിയാണ് ബൈജൂസ് ലേണിങ് ആപ്ലിക്കേഷന്‍. ഓരോ വിദ്യാര്‍ഥിക്കും ആവശ്യമുള്ളത് എന്തെന്ന് മനസിലാക്കി പഠിപ്പിക്കുന്നു എന്നതാണ് ബൈജൂസ് ആപ്പ് അപ്ഡേറ്റഡ് വേര്‍ഷന്‍റെ പ്രത്യേകത. ദൃശ്യഭാഷയിലെ അവതരണം കുട്ടികളുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നുവെന്നതും പുതുമയാണ്​.

അധ്യാപകന്‍ നേരിട്ട് പഠിപ്പിക്കുന്ന രീതിയില്‍ വികസിപ്പിച്ച ആപ്ലിക്കേഷന് കുറഞ്ഞ കാലം കൊണ്ട് വന്‍ പ്രചാരമാണ് ലഭിച്ചത്. ആഗോള തലത്തില്‍ 1.2 കോടി ആളുകളാണ് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ഇതില്‍ 30 ശതമാനവും ഇന്ത്യയ്ക്ക് പുറത്തുള്ളവരാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു ലക്ഷത്തോളം പേര്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍തന്നെ 40 ശതമാനംപേരും യുഎഇയില്‍നിന്നുള്ളവരാണെന്നും അതുകൊണ്ടാണ് മേഖലാ ഓഫീസ് ദുബായിലാക്കിയതെന്നും കണ്ണൂര്‍ സ്വദേശി കൂടിയായ ഉടമ ബൈജു പറഞ്ഞു.

ആപ്ലിക്കേഷന്‍റെ സേവനും കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്നതിനായി കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ കൂടി ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ പദ്ധതിയുണ്ട്. രാജ്യാന്തര വിപണി ലക്ഷ്യമാക്കിയുള്ള ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് വേര്‍ഷനും ഉടനെയുണ്ടാകും.

കണ്ണൂര്‍ അഴീക്കോട്ടെ അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച് സാധാരണ സ്കൂളില്‍ പഠിച്ച ബൈജുവാണ് പഠന രംഗത്ത് പുതിയൊരു ശൈലിക്ക് തുടക്കം കുറിച്ച് ഇന്ന് ലോക​ത്ത അറിയ​പ്പെടുന്ന ആളായിമാറിയത്​.