LiveTV

Live

Gulf

സ്വകാര്യ മേഖലയിലെ പ്രൊഫഷന്‍ മാറ്റം സൗദി നിര്‍ത്തിവെച്ചു

 സ്വകാര്യ മേഖലയിലെ  പ്രൊഫഷന്‍ മാറ്റം സൗദി നിര്‍ത്തിവെച്ചു
Summary
തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റം സൗദി തൊഴില്‍ മന്ത്രാലയം നിര്‍ത്തിവെച്ചു. തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. രേഖയിലില്ലാത്ത ജോലി ചെയ്താല്‍ ഇനി 25000 രൂപ പിഴയടക്കേണ്ടി വരും.

സൌദി തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ സ്ഥാപനത്തിന്റെ സ്വഭാവവും ജോലിയും വ്യക്തമാക്കാറുണ്ട്. കമ്പനിക്ക് കീഴിലെ ജീവനക്കാരുടെ ജോലിയുടെ വിശദാംശങ്ങളും കമ്പനി രജിസ്റ്റര്‍ ചെയ്യും. ഇങ്ങിനെ രജിസ്റ്റര്‍ ചെയ്ത ജോലി മാത്രമേ ഇവര്‍ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇനി പ്രഫഷന്‍ മാറാന്‍ കഴിയില്ല. വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും ഇത് കൃത്യപ്പെടുത്താന്‍ നാലാഴ്ചത്തെ സമയം നല്‍കിയിരുന്നു. നിരവധി സ്ഥാപനങ്ങളും വ്യക്തികളും ഈ സമയം ഉപയോഗപ്പെടുത്തി. മാറാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചതോടെയാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.

രേഖകളുണ്ടായിട്ടും പ്രൊഫഷന്‍ മാറാന്‍ കഴിഞ്ഞില്ലെന്ന പരാതിയുള്ളവര്‍ക്ക് രേഖകളുമായി ഓണ്‍ലൈന്‍ വഴി മന്ത്രാലയത്തെ സമീപിക്കാമെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളോ അവക്ക് കീഴിലെ തൊഴിലാളികളോ റജിസ്ട്രേഷന് വിരുദ്ധമായ തൊഴിലുകള്‍ ചെയ്യുന്ന സാഹചര്യത്തില്‍ ഇനിമേല്‍ അത് നിയമലംഘനമായി പരിഗണിക്കും. 25,000 റിയാല്‍ പിഴയും ചുമത്തും.

സ്ഥാപനങ്ങള്‍ നിയമാനുസൃതമാണെന്ന് ഉറപ്പുവരുത്താന്‍ പരിശോധ നടത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി തൊഴില്‍ വിപണി വ്യവസ്ഥാപിതമാക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരിഹാരം കാണലും പദ്ധതിയുടെ ലക്ഷ്യമാണ്.