LiveTV

Live

Gulf

ഖത്തർ പ്രതിസന്ധി തുടരുമ്പോള്‍ നേട്ടം കൊയ്ത്​ ഒമാനിലെ വ്യാപാര വാണിജ്യ മേഖല

ഖത്തർ പ്രതിസന്ധി തുടരുമ്പോള്‍ നേട്ടം കൊയ്ത്​ ഒമാനിലെ വ്യാപാര വാണിജ്യ മേഖല
Summary
ഒമാനും ഖത്തറും തമ്മിലുള്ള വ്യാപാരത്തിന്റെ അളവിൽ കഴിഞ്ഞ മാസങ്ങളിലായി വലിയ വർധനവാണ്​ ഉണ്ടായത്

ഖത്തർ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോൾ നേട്ടം കൊയ്ത്​ ഒമാനിലെ വ്യാപാര വാണിജ്യ മേഖല. ഒമാനും ഖത്തറും തമ്മിലുള്ള വ്യാപാരത്തിന്റെ അളവിൽ കഴിഞ്ഞ മാസങ്ങളിലായി വലിയ വർധനവാണ്​ ഉണ്ടായത്​. ജൂലൈയിൽ മാത്രം 1200 ഇരട്ടിയുടെ വർധന​ രേഖപ്പെടുത്തി​​.

ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മൂന്ന്​ മാസത്തെ കണക്കെടുക്കുമ്പോൾ വർധനവ്​ രണ്ടായിരം ഇരട്ടിയാണ്​. 270 ദശലക്ഷം റിയാലാണ് മൊത്തം വ്യാപാര ഇടപാടുകളുടെ മൂല്ല്യം​. ഇതിൽ 215 ദശലക്ഷം റിയാലിന്റെ വരുമാനവും ജൂലൈയിലാണ്​ ലഭിച്ചതെന്ന്​ ഒമാൻ ചേംബർ ഓഫ്​ കൊമേഴ്സ്​ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഒമാനിലെ വിദേശനിക്ഷേപകരിൽ പ്രമുഖരുമാണ്​ ഖത്തർ. ഖത്തറുമായുള്ള വാണിജ്യബന്ധത്തിന്റെ കുതിപ്പ്​ ഒമാന്റെ സമ്പദ്​ഘടനക്ക്​ ഗുണപ്രദമാകുമെന്ന്​ ചൂണ്ടികാണിക്കപ്പെടുന്നു. ഉപരോധത്തിന്റെ തുടക്കം മുതലേ ഖത്തറിന്​ എല്ലാവിധ സഹായങ്ങളും ഒമാൻ നൽകുന്നുണ്ട്​. ആവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുള്ള കപ്പൽ സർവീസുകൾക്ക്​ സൊഹാർ, സലാല തുറമുഖങ്ങളിൽ എല്ലാ വിധ സൗകര്യങ്ങളുമൊരുക്കി. ഖത്തർ കേന്ദ്രമായുള്ള ഷിപ്പിങ്​,ചരക്കുഗതാഗത കമ്പനിയായ മിലാഹ മാരിടൈം തങ്ങളുടെ പ്രാദേശിക ട്രാൻസ്​ഷിപ്പ്മെന്റ്​ ഹബ്​ ദുബൈയിൽ നിന്ന്​ സൊഹാർ തുറമുഖത്തിലേക്ക്​ മാറ്റുമെന്ന്​ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിമാനമാർഗമുള്ള ചരക്കുഗതാഗതത്തിലും വലിയ വർധനവാണ്​ ഉണ്ടായത്​. ഒമാനിൽ ഉൽപാദിച്ച സാധനങ്ങളുടെ കയറ്റുമതിയിലൂടെയാണ്​ കൂടുതൽ നേട്ടം ലഭിച്ചതെന്ന്​ ചേംബർ ഓഫ്​ കൊമേഴ്സ്​ അധികൃതർ പറഞ്ഞു.