LiveTV

Live

Gulf

മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സഹായത്തിന് 911 ല്‍ വിളിക്കാം

മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സഹായത്തിന് 911 ല്‍ വിളിക്കാം
Summary
ആവശ്യക്കാരുടെ അടുത്തേക്ക് സഹായവും രക്ഷയും തേടിയെത്തും. വിവരങ്ങളന്വേഷിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ സേവനം തൽക്ഷണം ഈ സെന്റര്‍ ഉറപ്പുവരുത്തും.

മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് അപകടമോ, അത്യാഹിതമോ, അതിക്രമങ്ങളോ നേരിടേണ്ടി വന്നാല്‍ ആരെ വിളിക്കണമെന്നറിയാതെ ഭയപ്പെടേണ്ട കാര്യമില്ല. സൗദി അറേബ്യയിലെ സർവവിധ സുരക്ഷാ സന്നാഹങ്ങളുടെയും കേന്ദ്രീകൃത ഓപ്പറേഷന്‍ സെന്ററിന്റെ '911' നമ്പറിലേക്ക് വിളിച്ചാൽ മതി. ആവശ്യക്കാരുടെ അടുത്തേക്ക് സഹായവും രക്ഷയും തേടിയെത്തും. വിവരങ്ങളന്വേഷിച്ച് ബന്ധപ്പെട്ട വിഭാഗങ്ങളുടെ സേവനം തൽക്ഷണം ഈ സെന്റര്‍ ഉറപ്പുവരുത്തും. ഇവിടെയാണ് ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ 'നാഷനൽ സെക്യൂരിറ്റി ഓപറേഷൻസ്' സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

മക്കയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് സഹായത്തിന് 911 ല്‍ വിളിക്കാം

സാധാരണ ദിവസങ്ങളിൽ 30,000 മുതൽ 45,000 വരെ ഫോൺ കാളുകളാണ്​സ്വീകരിക്കുന്നത്. കഴിഞ്ഞ ഹജ്ജ്​സീസണിൽ 65,000 കാളുകൾ വരെ പ്രതിദിനം ലഭിച്ചിരുന്നു. അറബി, ഉറുദു, ഇംഗ്ലീഷ്, ഫ്രഞ്ച്​, ഇന്തോനേഷ്യ ഭാഷകളിൽ ആശയവിനിമയം നടത്താം. സുരക്ഷാപ്രശ്നങ്ങളോ, അപകടമോ അത്യാഹിതമോ കണ്ടാൽ ഉടൻ ബന്ധപ്പെട്ട വകുപ്പിന്​ വിവരം കൈമാറും. സ്ത്രീകൾക്ക്​ പരാതി പറയാൻ സ്ത്രീകളുടെ തന്നെ വിഭാഗം പ്രവർത്തിക്കുന്നുണ്ട്​. ലോകത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രവും തീര്‍ഥാടകരും സുരക്ഷിതമായിരിക്കാൻ 4K ക്വാളിറ്റിയില്‍ 15,000 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അറഫ മൈതാനിയില്‍ മാത്രം 500 കാമറകളുണ്ട്. ഹറം പള്ളിയിലും പരിസരത്തും മക്ക നഗരത്തിലും മേഖലയിലെ മറ്റ്​ പ്രധാന നഗരങ്ങളിലും ചെറുപട്ടണങ്ങളിലും കാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ കാമറകൾ പകർത്തുന്ന ചിത്രങ്ങൾ സദാ നിരീക്ഷിക്കാൻ സെന്ററിൽ സംവിധാനമുണ്ട്​.