LiveTV

Live

Gulf

ഓണം-ബക്രീദ്; ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍

ഓണം-ബക്രീദ്; ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക്  കൂടുതല്‍  എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍
Summary
18 സര്‍വീസുകളാണ് കൂടുതലായി ഈ കാലയളവില്‍ ഏര്‍പ്പെടുത്തുക

ഓണം-ബക്രീദ് ആഘോഷ കാലയളവില്‍ ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. 18 സര്‍വീസുകളാണ് കൂടുതലായി ഈ കാലയളവില്‍ ഏര്‍പ്പെടുത്തുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്.

ആഗസ്ത് 27 മുതല്‍ സെപ്തംബര്‍ 10 വരെയുള്ള സര്‍വീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തു. അവധിക്കാലങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും വിമാനക്കന്പനികള്‍ പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന യാത്രാനിരക്ക് ഈടാക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഈ അവധിക്കാലത്ത് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്രവ്യോമയാന മന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.