LiveTV

Live

Gulf

'വായിച്ച് വായിച്ച് പറക്കാം'; ജോര്‍ദാന്‍ സന്ദര്‍ശനം കഴിഞ്ഞ് സംഘം തിരിച്ചെത്തി

Summary
'ഗൾഫ് മാധ്യമം' ദിനപത്രത്തിന്‍റെയും ഓൺലൈന്‍റെയും വായനക്കാർക്കായി നടത്തിയ 'വായിച്ച് വായിച്ച് പറക്കാം' മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും സ്പോൺസർമാരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ടതായിരുന്നു സംഘം.

ചരിത്ര നഗരമായ ​ജോർദാനിൽ മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നാൽപതംഗ സംഘം ദുബൈയിൽ തിരിച്ചെത്തി. 'ഗൾഫ് മാധ്യമം' ദിനപത്രത്തിന്‍റെയും ഓൺലൈന്‍റെയും വായനക്കാർക്കായി നടത്തിയ 'വായിച്ച് വായിച്ച് പറക്കാം' മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും സ്പോൺസർമാരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ടതായിരുന്നു സംഘം.

ചരിത്ര സമ്പന്നമായ അമ്മാനിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു സംഘത്തി​ന്‍റെ ആദ്യ സന്ദർശനം. അമ്മാൻ കോട്ടക്ക് പുറമെ ഇസ്രയേൽ, ഫലസ്തീൻ, ജോർദൻ എന്നിവക്ക് ഇടയിലായി കിടക്കുന്ന ഉപ്പുതടാകമായ ചാവുകടലും സംഘം സന്ദർശിച്ചു. ദക്ഷിണ ജോർഡനിലെ പൗരാണികമായ റോസ് സിറ്റി എന്നറിയ​പ്പെടുന്ന പെട്ര നഗരവും സന്ദർശന പരിപാടിയിൽ ഉൾപ്പെട്ടിരുന്നു. വിനോദത്തോടൊപ്പം പഠനത്തിനും സൗകര്യമൊരുക്കുന്ന ഇത്തരം യാത്രാപരിപാടികളുടെ തുടക്കം മാത്രമാണിതെന്ന്​ ഗൾഫ്​ മാധ്യമം മാർക്കറ്റിങ്​ സീനിയർ മാനേജർ ഹാരിസ്​ വള്ളിൽ പറഞ്ഞു.

ദുബൈ ആസ്​ഥാനമായ അരൂഹ ട്രാവൽസുമായി ചേർന്നാണ് യാത്ര ഒരുക്കിയത്​. മൂന്ന്​ രാവും നാലു പകലും നീണ്ടുനിന്നതായിരുന്നു ജോർദാന്‍ യാത്ര.