LiveTV

Live

Gulf

രൂപയുടെ ഉണർവ്​ തുടരാന്‍ സാധ്യത; പ്രവാസികള്‍ പ്രതിസന്ധിയില്‍

രൂപയുടെ ഉണർവ്​ തുടരാന്‍ സാധ്യത; പ്രവാസികള്‍ പ്രതിസന്ധിയില്‍
Summary
ഒരു ദിർഹത്തിനു മേൽ ഒരു രൂപയുടെ വരെ നഷ്​ടമാണ്​ ഇപ്പോൾ ഗൾഫ്​ കറൻസികളിൽ പണം അയക്കു​മ്പോൾ ഉണ്ടാകുന്നത്​.

ഗൾഫ്​ കറൻസികളുമായുള്ള വിനിമയത്തിൽ രൂപയുടെ ഉണർവ്​ തുടരാനുള്ള സാധ്യത ഏറെയാണെന്ന്​ സാമ്പത്തിക വിദഗ്​ധർ. അതേ സമയം ചില പ്രതികൂല ഘടകങ്ങൾ ഹ്രസ്വകാലാടിസ്​ഥാനത്തിൽ രൂപക്ക്​ തിരിച്ചടിയാകുമെന്നും​ വിലയിരുത്തപ്പെടുന്നു.

ഡോളർ, ഗൾഫ്​ കറൻസികൾ എന്നിവയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ മികച്ചു നിൽക്കുന്ന സാഹചര്യമാണിപ്പോൾ. പിന്നിട്ട രണ്ടു മാസങ്ങളിൽ മുമ്പൊരിക്കലും ഇല്ലാത്ത വിധം ഇന്ത്യൻ രൂപ ഉണർവ്​ നിലനിർത്തുകയും ചെയ്യുന്നു. ഇതുകാരണം ഗൾഫിൽ നിന്ന്​ നാട്ടിലേക്ക്​ പണം അയക്കുന്ന പ്രവാസികളാണ്​ വെട്ടിലായത്​. ഒരു ദിർഹത്തിനു മേൽ ഒരു രൂപയുടെ വരെ നഷ്​ടമാണ്​ ഇപ്പോൾ ഗൾഫ്​ കറൻസികളിൽ പണം അയക്കു​മ്പോൾ ഉണ്ടാകുന്നത്​.

ഇന്ത്യയുടെ വളർച്ചാതോത്​ ഉയരുമെന്ന റിപ്പോർട്ടുകൾ രൂപക്ക്​ വീണ്ടും ഗുണം ചെയ്യും. അതേ സമയം വൻകിട സ്​ഥാപനങ്ങളുടെ ഇ​പ്പോൾ പുറത്തുവന്ന ധനകാര്യ റിപ്പോർട്ടുകളും മറ്റും താൽക്കാലികമായി രൂപക്ക്​ തിരിച്ചടിയാകാനുള്ള സാധ്യതയും തള്ളാനാവില്ല. ഗൾഫിൽ ജീവിതം ചെലവേറുകയാണ്​. ഒപ്പം നാട്ടിലേക്ക്​ അയക്കുന്ന പണത്തിന്​ വിനിമയമൂല്യം കുറയുകയും. അങ്ങനെ ​ ഇരട്ട പ്രഹരം നേരിടുകയാണ്​ സാധാരണ പ്രവാസികൾ.