LiveTV

Live

Gulf

യുഎഇയില്‍ കനത്ത മഴ

യുഎഇയില്‍ കനത്ത മഴ
Summary
അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

യുഎഇയില്‍ കനത്ത മഴ. എല്ലാ എമിറേറ്റിലും സാമാന്യം ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

നാട്ടിലെ തുലാവര്‍ഷം കണക്കെ മിന്നലെറിഞ്ഞ് ഇടിവെട്ടിയാണ് മഴ തിമിത്ത് പെയ്യുന്നത്. വ്യാഴാഴ്ച രാത്രി അബൂദബി മുതല്‍ ഫുജൈറ വരെ ഏതാണ്ട് എല്ലാ എമിറേറ്റിലും കനത്ത മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ നഗരത്തിലെന്പാടും വലിയ വെള്ളക്കെട്ട് രൂപം കൊണ്ടു. വാരാന്ത്യ അവധി ദിവസമായതിനാല്‍ മഴ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. നാട്ടില്‍ കിട്ടാതെ പോയ മഴ ഗള്‍ഫില്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രവാസികള്‍.

ഇനിയുള്ള മൂന്നുദിവസവും ആകാശം മേഘാവൃതമായിരിക്കും. ശക്തമായ കാറ്റുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായിരിക്കും ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കഴ്ച വരെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും തുടരുമെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴയും കാറ്റും കാരണം ഇന്ന് യു.എ.ഇയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന നൂറിലധികം വിമാനങ്ങള്‍ വൈകി. ദുബൈയിൽ നിന്ന്​പുറപ്പെടേണ്ട വിമാനങ്ങളാണ് ഏറെയും വൈകിയത്. ദുബൈയിൽ ഇറങ്ങേണ്ടിയിരുന്ന 30ലധികം വിമാനങ്ങളും വൈകി. ഇന്ത്യയിൽനിന്നുള്ള ജെറ്റ്​ എയർവേസ് വിമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. അബൂദബി, അല്‍ഐന്‍, ദുബൈ, ഫുജൈറ, അല്‍ബത്തീന്‍ വിമാനത്താവള പരിസരങ്ങളിലെല്ലാം കനത്ത മഴയാണ് രേഖപ്പെടുത്തിയത്.