LiveTV

Live

Gulf

പിങ്ക് കാരവന് അബൂദബിയില്‍ സമാപനം

പിങ്ക് കാരവന് അബൂദബിയില്‍ സമാപനം
Summary
യാത്രക്കിടയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സൗജന്യ സ്താനാര്‍ബുദ പരിശോധനക്കുള്ള സംവിധാനവും സംഘാടകര്‍ ഒരുക്കിയിരുന്നു

സ്തനാര്‍ബുദത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ട പിങ്ക് കാരവന് അബൂദബിയില്‍ സമാപനം. യാസ് ഐലന്‍ഡില്‍നിന്നായിരുന്നു സമാപന പ്രയാണം ആരംഭിച്ചത്.

പിങ്ക് കാരവന് അബൂദബിയില്‍ സമാപനം

മാര്‍ച്ച് ഏഴിന് ആരംഭിച്ച പിങ്ക് കുളമ്പടികള്‍ക്കാണ് അബൂദബിയില്‍ താത്ക്കാലിക വിരാമം കുറിച്ചത്. സ്തനാര്‍ബുദത്തിനെതിരെ പ്രചാരണം ലക്ഷ്യം വെച്ചുള്ള മറ്റു പരിപാടികള്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ എമിറേറ്റുകളിലൂടെ സഞ്ചരിച്ചാണ് പിങ്ക് കാരവന്‍ അബൂദബിയില്‍ എത്തിയത്. യാത്രക്കിടയില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സൗജന്യ സ്താനാര്‍ബുദ പരിശോധനക്കുള്ള സംവിധാനവും സംഘാടകര്‍ ഒരുക്കിയിരുന്നു. ആയിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന കാരവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേര്‍ സംഭാവന നല്‍കാനും രംഗത്തുവന്നു.

സ്തനാര്‍ബുദം കണ്ടെത്തിയവര്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എല്ലാ എമിറേറ്റുകളില്‍ നിന്നും ലഭിച്ച വിപുലമായ സ്വീകരണ ചടങ്ങുകള്‍ക്ക് സംഘാടകര്‍ നന്ദി പറഞ്ഞു. 2011ല്‍ ആരംഭിച്ച പിങ്ക് കാരവന്‍ ഏഴാം വാര്‍ഷിക ഭാഗമായാണ് യു.എ.ഇയുടെ എല്ലാ എമിറേറ്റുകളിലൂടെയും കുതിച്ചത്.