LiveTV

Live

Gulf

തീവ്രവാദ ഭീഷണി നേരിടുന്നതടക്കമുള്ള സുപ്രധാന മേഖലകളില്‍ സഹകരിക്കാന്‍ സൌദി - ഇറാഖ് ധാരണ

തീവ്രവാദ ഭീഷണി നേരിടുന്നതടക്കമുള്ള സുപ്രധാന മേഖലകളില്‍ സഹകരിക്കാന്‍ സൌദി - ഇറാഖ് ധാരണ
Summary
സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ ഇറാഖ് സന്ദര്‍ശനത്തിലാണ് സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായത്

തീവ്രവാദ ഭീഷണി നേരിടുന്നതടക്കമുള്ള സുപ്രധാന മേഖലകളില്‍ സഹകരിക്കാന്‍ സൌദി- ഇറാഖ് ധാരണ. സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ ഇറാഖ് സന്ദര്‍ശനത്തിലാണ് സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൌദി വിദേശകാര്യമന്ത്രി ഇറാഖ് സന്ദര്‍ശിക്കുന്നത്.

റിയാദ് തലസ്ഥാനമായ ബഗ്ദാദിലെത്തിയ കഴിഞ്ഞ ദിവസമെത്തിയ സൌദി വിദേശകാര്യമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ഇറാഖ് നല്‍കിയത്. ഗള്‍ഫ് യുദ്ധത്തിന്‍െറയും കുവൈത്ത് മോചനത്തിന്‍െറയും പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ അകന്നിരുന്നു, ഈ സാഹചര്യത്തില്‍ സൊദി വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശ'ത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കാണുന്നത്.
ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ബാഗ്ദാദില്‍ ആദില്‍ ജുബൈറിനെ സ്വീകരിക്കാനെത്തിയിരുന്നു, തുടര്‍ന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ ആബാദി ഉള്‍പ്പെടെ ഭരണരംഗത്തെ ഉന്നതരുമായി ആദില്‍ ജുബൈര്‍ കൂടിക്കാഴ്ച നടത്തി.