LiveTV

Live

Gulf

പാരമ്പര്യ നൃത്തച്ചുവടുകള്‍ വെച്ച് സല്‍മാന്‍ രാജാവ്

പാരമ്പര്യ നൃത്തച്ചുവടുകള്‍ വെച്ച് സല്‍മാന്‍ രാജാവ്
Summary
സൌദി അറേബ്യയുടെ ദേശീയ സാംസ്കാരിക പൈകൃതോത്സവത്തിന്‍റെ ഭാഗമായാണ് എല്ലാ വര്‍ഷവും രാജാവിന്‍റെ നേതൃത്വത്തില്‍ അല്‍ അര്‍ദ നൃത്തം അവതരിപ്പിക്കുന്നത്

റിയാദില്‍ നടക്കുന്ന മുപ്പത്തി ഒന്നാമത് ജനാദിരിയ്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി സൗദിയുടെ പാരമ്പര്യ നൃത്തമായ 'അല്‍ അര്‍ദ അസ്സഊദിയ്യ' അരങ്ങേറി. സല്‍മാന്‍ രാജാവ് ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ നേതൃത്വത്തിലായിരുന്നു അല്‍ അര്‍ദ അസ്സഊദിയ്യ. '

സൌദി അറേബ്യയുടെ ദേശീയ സാംസ്കാരിക പൈകൃതോത്സവത്തിന്‍റെ ഭാഗമായാണ് എല്ലാ വര്‍ഷവും രാജാവിന്‍റെ നേതൃത്വത്തില്‍ അല്‍ അര്‍ദ നൃത്തം അവതരിപ്പിക്കുന്നത്. റിയാദിലെ പ്രത്യേക വേദിയിലൊരുക്കിയ അര്‍ദയില്‍ സല്‍മാന്‍ രാജാവ് ചുവടുവെച്ചു. പരന്പരാഗത ഗാനങ്ങള്‍ക്ക് അനുസരിച്ച് വാള്‍ കയ്യിലേന്തി ചുവടുവെക്കുന്ന അര്‍ദക്ക് സൌദിയില്‍ നിരവധി വകഭേദങ്ങളുണ്ട്. എന്നാല്‍ ദേശീയ നൃത്ത രൂപമായ അര്‍ദ്ദ അസ്സഊദിയ്യയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.

കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ്, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുള്ള, റിയാദ് ഗവര്‍ണ്ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അടക്കമുള്ള നിരവധി പ്രമുഖരും അര്‍ദയില്‍ ചുവടുവെച്ചു. രാജ കുടുംബാംഗങ്ങളും പൊതുജനങ്ങളും നൃത്തത്തില്‍ പങ്കാളികളായി.