LiveTV

Live

Gulf

ഖത്തര്‍ തൊഴില്‍ നിയമത്തില്‍ പുതിയ ഭേദഗതി

ഖത്തര്‍ തൊഴില്‍ നിയമത്തില്‍ പുതിയ ഭേദഗതി
Summary
2017 ലെ ഒന്നാം നമ്പര്‍ നിയമ മായാണ് പ്രവാസികള്‍ നാട്ടിലേക്കു പോകുമ്പോള്‍ തൊഴില്‍ ഉടമയെ മുന്‍കൂട്ടി അറിയക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നത്

ഖത്തര്‍ തൊഴില്‍ നിയമത്തില്‍ പുതിയ ഭേദഗതി. പ്രവാസികള്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് തൊഴിലുടമയെ അറിയിക്കണമെന്നാണ് പുതിയ വ്യവസ്ഥ. 2017 ലെ ഒന്നാം നമ്പര്‍ നിയമ മായാണ് പ്രവാസികള്‍ നാട്ടിലേക്കു പോകുമ്പോള്‍ തൊഴില്‍ ഉടമയെ മുന്‍കൂട്ടി അറിയക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചോ അവധിയിലോ നാട്ടിലേക്ക് പോകുന്നവര്‍ ഇനി മുതല്‍ തൊഴില്‍ ഉടമയുടെ അനുമതി മുന്‍കൂട്ടി നേടിയിക്കണം. വിദേശികളുടെ വരവും പോക്കും സംബന്ധിച്ചുള്ള പുതിയ നിയമം കഴിഞ്ഞ ഡിസംബര്‍ 14 മുതലാണ് രാജ്യത്ത് പ്രാബല്ല്യത്തിലായത്. ഈ നിയമത്തിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഒപ്പുവെച്ചത്‌ . നേരത്തെ തന്നെ നിയമത്തിലെ ചില വകുപ്പുകള്‍ ദേദഗതി ചെയ്യണമെന്ന് ശൂറാകൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ദേഗഗതി. ശൂറാകൗണ്‍സില്‍ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയും അമീര്‍ ഒപ്പുവെക്കുകയും ചെയ്തതോടെ നിയമം പ്രാബല്ല്യത്തിലായി കഴിഞ്ഞു. ഭേദഗതി ചെയ്ത രണ്ടാം വ്യവസ്ഥ പ്രകാരം നിയമം പ്രാബല്യത്തില്‍ വന്ന രണ്ടാം ദിവസം മുതല്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും നിയമം നടപ്പാക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.പുതിയ കുടിയേറ്റ നിയമപ്രകാരം തൊഴില്‍ ഉടമ തന്‍െറ തൊഴിലാളിക്ക് എക്സിറ്റ് പെര്‍മിറ്റിനുള്ള അപേക്ഷ നിരസിച്ചാല്‍ പ്രവാസിക്ക് എക്സിറ്റ് പെര്‍മിറ്റ് ഗ്രിവന്‍സസ് കമ്മിറ്റിയെ സമീപിച്ച് പരാതിപ്പെടാം. ഈ കമ്മിറ്റി അപേക്ഷയില്‍ തീരുമാനം എടുക്കുകയും ബന്ധപ്പെട്ട തൊഴിലുടമയോട് വിശദീകരണം തേടുകയും ചെയ്യും. തൊഴിലുടമയുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ അപേക്ഷകന് എക്സിറ്റ് പെര്‍മിറ്റ് നല്‍കും. മൂന്ന് ദിവസത്തിനകം കമ്മിറ്റിയുടെ നടപടി ഉണ്ടാകും.