LiveTV

Live

Gulf

ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കും; ഇന്ത്യയില്‍ നിന്ന് 36000 പേര്‍ക്ക് കൂടി അവസരം

ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കും; ഇന്ത്യയില്‍ നിന്ന് 36000 പേര്‍ക്ക് കൂടി അവസരം
Summary
1000 വിശ്വാസികള്‍ക്ക് ഒരു തീര്‍ഥാടകന്‍ എന്നതാണ് പുതിയ അനുപാതം...

ഹജ്ജ് ക്വാട്ട ഈ വര്‍ഷം മുതല്‍ വര്‍ധിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍ തീരുമാനം. ഓരോ രാജ്യത്തിനും 20 ശതമാനത്തിന്റെ വര്‍ധനവാണുണ്ടാവുക. 1000 വിശ്വാസികള്‍ക്ക് ഒരു തീര്‍ഥാടകന്‍ എന്നതാണ് പുതിയ അനുപാതം. പുതിയ പ്രഖ്യാപനത്തിന്റെ ഫലമായി ഇന്ത്യയില്‍ നിന്ന് 36,000 പേര്‍ക്ക് കൂടി ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കും. ഇതിനൊപ്പം ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായി.