LiveTV

Live

Gulf

ജനവിരുദ്ധരാകാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: ചെന്നിത്തല

ജനവിരുദ്ധരാകാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: ചെന്നിത്തല
Summary
നരേന്ദ്രമോദി നോട്ട് പിന്‍വലിച്ചും പിണറായി വിജയന്‍ അരി പിന്‍വലിച്ചുമാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

ജനവിരുദ്ധ നയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഒരുപോലെ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷാര്‍ജയില്‍, കോണ്‍ഗ്രസ് അനുഭാവ പ്രവാസി കലാ-സാംസ്കാരിക സംഘടനയായ ഇന്‍കാസിന്റെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി നോട്ട് പിന്‍വലിച്ചും പിണറായി വിജയന്‍ അരി പിന്‍വലിച്ചുമാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഇരുവരുടെയും പരിഷ്കരണ നടപടികള്‍ക്ക് വിലയൊടുക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അബദ്ധം ബോധ്യമായിട്ടും നടപടി പിന്‍വലിക്കാന്‍ ഇരുകൂട്ടരും തയാറാകുന്നില്ലെന്നും ചെന്നിത്തല പരിഹസരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായിരുന്നു. വിവിധ എമിറേറ്റുകളില്‍ നിന്നുളള നൂറുകണക്കിന് പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ സംബന്ധിച്ചു. ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശേരിയില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍, ഇന്‍കാസ് യുഎഇ ജനറല്‍ സെകട്ടറി പുന്നക്കന്‍ മുഹമ്മദലി, കുവൈത്ത് ഘടകം പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, യുഎഇ വൈസ് പ്രസിഡന്റ് എന്‍പി രാമചന്ദന്‍, ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് അബ്രഹം ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രവാസവേദിയില്‍ ഒന്നിച്ചെത്തിയത് ഇന്‍കാസ് പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്.