LiveTV

Live

Gulf

കുവൈത്തില്‍ നിന്നും ഈ വര്‍ഷം നാടുകടത്തിയത് കാല്‍ ലക്ഷം വിദേശികളെ

കുവൈത്തില്‍ നിന്നും ഈ വര്‍ഷം നാടുകടത്തിയത് കാല്‍ ലക്ഷം വിദേശികളെ
Summary
25,913 വിദേശികളെയാണ് ജനുവരി-സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കുവൈത്ത് നാടുകടത്തിയത്.

കുവൈത്തില്‍ നിന്നും ഈ വര്‍ഷം നാട് കടത്തപ്പെട്ട വിദേശികളുടെ എണ്ണം കാല്‍ ലക്ഷം കവിഞ്ഞു. നാടുകടത്തപ്പെട്ടവരില്‍ ഏറെയും ഏഷ്യന്‍ അറബ് വംശജര്‍. രണ്ടു ദശകത്തിനിടെ പത്തുലക്ഷം വിദേശികളെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതി വിവരക്കണക്കില്‍ പറയുന്നു.

25,913 വിദേശികളെയാണ് ജനുവരി-സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കുവൈത്ത് നാടുകടത്തിയത്. ഇവരില്‍ 2034 പേര്‍ ഗാര്‍ഹിക ജോലിക്കാരാണ്. മലയാളികള്‍ ഉള്‍പ്പെടെ 6983 ഇന്ത്യക്കാരെയാണ് ആണ് കഴിഞ്ഞ പത്തുമാസങ്ങള്‍ക്കുള്ളില്‍ വിരലടയാളം പതിപ്പിച്ചു തിരിച്ചയച്ചത്. കഴിഞ്ഞ മാസം നാടുകടത്തപ്പെട്ട 1703 പേരില്‍ 433 പേര്‍ ഇന്ത്യക്കാരായിരുന്നു. മദ്യം, മയക്കുമരുന്ന് കടത്ത്, കവര്‍ച്ച, തട്ടിപ്പ്, ബലാത്സംഗം, തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയും താമസ നിയമങ്ങള്‍ ലംഘിച്ചവരേയുമാണ് നാടുകടത്തലിനു വിധേയമാക്കിയത്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ പത്തുലക്ഷത്തിലേറെ വിദേശികളെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയത്തിന്റെ സ്ഥിതിവിവരകണക്കില്‍ പറയുന്നു.

അറബികളും ഏഷ്യന്‍ വംശജരുമാണ് നാടുകടത്തലിനു വിധേയമാക്കപ്പെട്ടവരില്‍ ഏറെയും. രാജ്യവ്യാപകമായി പരിശോധനാ കാമ്പയിന്‍ സജീവമാക്കിയതാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. സുരക്ഷാ പരിശോധന തുടരുമെന്നും താമസ നിയമ ലംഘകരോട് വിട്ടുവീഴ്ച ഇല്ലെന്നും ആഭ്യ ന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം ഹവല്ലി, അഹ്മദി ഗവര്‍ണറേറ്റുകളില്‍ ഹൗസ്‌മെയ്ഡ് സപൈ്‌ള ഓഫിസുകളില്‍ പോലീസ് റെയിഡ് നടത്തി. അനധികൃതമായി പ്രവര്‍ത്തിച്ച പതിമൂന്നോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ പോലീസ് സ്ത്രീകളുള്‍പ്പെടെ 29 പേരെ കസ്റ്റഡിയിലെടുത്തു.