LiveTV

Live

Gulf

ദുബൈയില്‍ പുഷ്പമാതൃകയില്‍ താമസ- വാണിജ്യ കേന്ദ്രം വരുന്നു

 ദുബൈയില്‍ പുഷ്പമാതൃകയില്‍ താമസ- വാണിജ്യ കേന്ദ്രം വരുന്നു
Summary
വലിയ പുഷ്പങ്ങളുടെ മാതൃകയിലായിരിക്കും ഈ പ്രദേശം.

ദുബൈയില്‍ ഡെസര്‍ട്ട് റോസ് സിറ്റി എന്ന പേരില്‍ താമസ- വാണിജ്യ കേന്ദ്രം വരുന്നു. പദ്ധതിക്ക് ദുബൈ നഗരസഭ അംഗീകാരം നല്‍കി. വലിയ പുഷ്പങ്ങളുടെ മാതൃകയിലായിരിക്കും ഈ പ്രദേശം.

വലിയ പുഷ്പങ്ങളുടെ മാതൃകയില്‍ സ്മാര്‍ട്ട് സൗകര്യങ്ങളോടെയുള്ള സുസ്ഥിര ഉപഗ്രഹ നഗരമാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. ദുബൈ ഭരണാധികാരിശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നേരത്തെ പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു.

ദുബൈ- അല്‍ഐന്‍ റോഡില്‍ 14,000 ഹെക്ടര്‍ പ്രദേശത്താണ് ഡെസര്‍ട്ട് റോസ് സിറ്റി നിര്‍മിക്കുക. 30 ബില്യണ്‍ ദിര്‍ഹമാണ് നിര്‍മാണ ചെലവ്. 1.6 ലക്ഷം പേര്‍ക്ക് ഇവിടെ താമസ സൗകര്യം ഒരുക്കും. 20,000 പ്ളോട്ടുകള്‍ സ്വദേശി ഭവനങ്ങള്‍ക്കായി മാറ്റിവെക്കും. 10,000 ഭവന യൂനിറ്റുകള്‍ വിദേശികള്‍ക്കായിരിക്കും. പരിസ്ഥിതി സൗഹൃദ നിര്‍മാണ രീതിയായിരിക്കും സ്വീകരിക്കുക. പദ്ധതിക്കാവശ്യമായ ജലവും വൈദ്യുതിയും ഇവിടെ തന്നെ ഉല്‍പാദിപ്പിക്കും. കെട്ടിടങ്ങളുടെ മേല്‍ക്കൂരക്ക് മുകളില്‍ സ്ഥാപിക്കുന്ന സൗരോര്‍ജ പാനലുകളുടെ സഹായത്തോടെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. താപനില ക്രമീകരിക്കാനും അന്തരീക്ഷ വായു ശുദ്ധീകരിക്കാനും പരിസ്ഥിതി സൗഹൃദ സംവിധാനങ്ങള്‍ സജ്ജീകരിക്കും. വേള്‍ഡ് എക്സ്പോ 2020ക്ക് മുമ്പ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.