LiveTV

Live

Gulf

പെട്രോള്‍ സ്റ്റേഷനുകളില്‍ ഷോപ്പിങ് സൗകര്യവുമായി കെഎന്‍പിസി

പെട്രോള്‍ സ്റ്റേഷനുകളില്‍ ഷോപ്പിങ് സൗകര്യവുമായി കെഎന്‍പിസി
Summary
കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി ഉപഭോക്തൃ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നു. കെഎന്‍പിസി പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഷോപ്പിങ് സൗകര്യം ഉള്‍പ്പെടെ ആരംഭിക്കാനാണ് പദ്ധതി.

കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി ഉപഭോക്തൃ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നു. കെഎന്‍പിസി പെട്രോള്‍ സ്‌റ്റേഷനുകളില്‍ ഷോപ്പിങ് സൗകര്യം ഉള്‍പ്പെടെ ആരംഭിക്കാനാണ് പദ്ധതി. ഇതിനായി വ്യത്യസ്ത കമ്പനികളുമായി കരാറില്‍ ധാരണയായതായി കെഎന്‍പിസി അറിയിച്ചു.

ദോഹ, ഗസ്സാലി സ്ട്രീറ്റ്, വാഹ, സിദ്ധീക്ക്, അര്‍ദിയ എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകളോട് ചേര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനായാണ് ആദ്യകരാര്‍. റീട്ടൈല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കുവൈത്തിലെ കമ്പനിയുമായാണ് കെഎന്‍പിസി കരാറിലെത്തിയത് . ഗസാലി വാഹ അര്‍ദിയ പെട്രോള്‍ സ്‌റ്റേഷനുകളില്‍ കാര്‍ വാഷിങ്, സ്‌പെയര്‍ പാര്‍ട്‌സ് ഔട്ട് ലെറ്റ് എന്നിവ ആരംഭിക്കുന്നതിനായി മറ്റൊരു കമ്പനിയുമായും കെഎന്‍പിസി കരാറിലെത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷമാണ് ഇരു കരാറുകളുടെയും കാലാവധി. ഏറ്റവും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് കരാറുകള്‍ വഴി കമ്പനി ലക്ഷ്യമിടുന്നതെന്നും ഇതാദ്യമായാണ് കമ്പനി ഇത്തരമൊരു കരാറില്‍ എത്തുന്നതെന്നും കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി സിഇഒ എന്‍ജിനീയര്‍ മുഹമദ് ഗാസി അല്‍ മുതൈരി പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഭാവിയില്‍ കെഎന്‍പിസിയുടെ എല്ലാ പെട്രോള്‍ സ്‌റ്റേഷനുകളിലും ലാഭ്യമാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.