LiveTV

Live

Gulf

അക്ഷരപ്രേമികള്‍ക്ക് വേറിട്ട അനുഭവമായി റീഡത്തോൺ

അക്ഷരപ്രേമികള്‍ക്ക് വേറിട്ട അനുഭവമായി റീഡത്തോൺ
Summary
വായനയുടെ വര്‍ണങ്ങളിലേക്ക് ക്ഷണിക്കുന്ന കൂറ്റന്‍ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

വിദ്യാര്‍ത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ട് ദുബൈയില്‍ സംഘടിപ്പിച്ച റീഡത്തോൺ പരിപാടി അക്ഷരപ്രേമികള്‍ക്ക് വേറിട്ട അനുഭവമായി. വായനയുടെ വര്‍ണങ്ങളിലേക്ക് ക്ഷണിക്കുന്ന കൂറ്റന്‍ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

ഷാര്‍ജ ഇന്ത്യ ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് വായനയുടെ വേറിട്ട കാഴ്ചകളുമായി റീഡത്തോണ്‍ പരിപാടി അരങ്ങേറിയത്. വായനയുടെ പ്രാധാന്യം എന്തെന്ന് സര്‍ഗാത്മകമായി അവതരിപ്പിക്കുന്ന കൂറ്റന്‍ പുസ്തകത്തിന്റെ പ്രകാശവും ഇവിടെ നടന്നു. വായനാവര്‍ഷം ആചരിക്കാനുള്ള യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെയും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെയും ആഹ്വാനം ഉള്‍കൊണ്ടായിരുന്നു പരിപാടി.

വായന പ്രമേയമായ നൃത്തവും കലാപരിപാടികളും റീഡത്തൺ വര്‍ണാഭമാക്കി. വായനക്കായി പ്രത്യേക പീരിഡടക്കം കുട്ടികളെ വായനയിലേക്ക് അടുപ്പിക്കാന്‍ നിരവധി നൂതന പരിപാടികളും സ്കൂളില്‍ നടപ്പാക്കിയിട്ടുണ്ട്. 50 ശതമാനം കുട്ടികളും വീടുകളില്‍ ഫാമിലി ലൈബ്രറി സംവിധാനവും സജ്ജീകരിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. ഹലീമ സാദിയ പറഞ്ഞു.

ചെയര്‍മാന്‍ ഡോ.പി.എ. ഇബ്രാഹിം ഹാജി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗള്‍ഫ് മാധ്യമം സി.ഒ.ഒ സക്കറിയ, മാധ്യമ പ്രവര്‍ത്തകരായ എം.സി.എ നാസര്‍, അഫ്സല്‍ കോണിക്കല്‍ തുടങ്ങിയവര്‍ അതിഥികളായിരുന്നു, പ്രിന്‍സിപ്പല്‍ ഡോ. ഹലീമ സാദിയ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി എന്നിവര്‍ സംസാരിച്ചു.