LiveTV

Live

Gulf

സൌദിയില്‍ മയക്കു മരുന്ന് വേട്ട; 400 കിലോഗ്രാം ഹാഷിഷ് പിടികൂടി‌

സൌദിയില്‍ മയക്കു മരുന്ന് വേട്ട; 400 കിലോഗ്രാം ഹാഷിഷ് പിടികൂടി‌
Summary
കോടികൾ വിലമതിക്കുന്ന മരുന്നാണ്​അതിർത്തിസേന പിടികൂടിയത്.

സൌദിയുടെ വിവിധ ഭാഗങ്ങളിലായി മയക്കു മരുന്ന് വേട്ട. 400 കിലോയിലധികം ഹാഷിഷാണ് പരിശോധനയില്‍ പിടികൂടിയത്. സംഭവത്തില്‍ 34 വിദേശികളെ അറസ്റ്റ് ചെയ്തു.

കോടികൾ വിലമതിക്കുന്ന മരുന്നാണ്​അതിർത്തിസേന പിടികൂടിയത്. വിവിധ കേസുകളിലായി പിടികൂടിയത്​നാല് ക്വിൻറലിലധികം ഹഷിഷ് ആണെന്ന്​അധികൃതർ അറിയിച്ചു. അറസ്റ്റ് ചെയ്തത്​ 34 പേരെ. ഇതിൽ 32 പേരും ഈജിപ്ഷ്യൻ വംശജർ. അതിർത്തിസേന വക്താവ്​ഷഹർ ബിൻ മുഹമ്മദ്​ അൽ ഹർബിയാണ് റിയാദിൽ വിവരം പുറത്തുവിട്ടത്. 416 കിലോ ഹഷിഷാണ്​പിടികൂടിയതെന്ന്​അദ്ദേഹം വ്യക്തമാക്കി. കര, കടൽ മാർഗം രാജ്യത്തേക്ക്​കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്. 85 ഗ്രാം കഞ്ചാവും പിടികൂടി. 32 ഈജിപ്ത് പൌരന്മാരും രണ്ട്​യമനികളുമാണ്​അറസ്റ്റിലായത്. അതിർത്തി വഴിയുള്ള ഒരു നിയമ വിരുദ്ധപ്രവർത്തനവും സേന അനുവദിക്കില്ലെന്ന്​അദ്ദേഹം പറഞ്ഞു. പ്രതികളെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന്​കൈമാറിയിട്ടുണ്ട്. കടുത്ത ശിക്ഷയാണ്​രാജ്യത്ത്​ മയക്കുമരുന്ന്​ കടത്തിന്​നൽകാറുള്ളത്​. അടുത്തിടെയാണ്​ മയക്കുമരുന്ന് കേസിൽ പാകിസ്താനിക്ക്​ വധശിക്ഷ നല്‍കിയിരുന്നു.