LiveTV

Live

Gulf

ഗൾഫ് എയർ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു

ഗൾഫ് എയർ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു
Summary
കുവൈത്ത് -ബഹ്റൈൻ കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച് ഒരു സർവീസുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്

ഗൾഫ് എയർ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നു . കുവൈത്ത് -ബഹ്റൈന്‍ കോഴിക്കോട് റൂട്ടിൽ രണ്ടു സർവീസുകളും തിരിച്ച് ഒരു സർവീസുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് . ജൂൺ പതിനഞ്ച് മുതലാണ് സർവീസ് ആരംഭിക്കുക.

കുവൈത്തിൽ നിന്ന് വൈകുന്നേരം മൂന്നു മണിക്ക്​ പുറപ്പെട്ട്​ പുലർച്ചെ നാലു മണിക്ക്​ കോഴിക്കോട് എത്തുന്നതാണ്​ ആദ്യ സർവീസ്​. രണ്ടാമത്തെ സർവീസ്​ കുവൈത്തിൽനിന്ന്​ വൈകീട്ട്​ 6.20ന്​ പുറപ്പെട്ട്​ പുലർച്ചെ നാലു മണിക്ക്​ എത്തും. എല്ലാ സർവീസുകളും ബഹ്‌റൈൻ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത് . കോഴിക്കോട് നിന്ന്​ കുവൈത്തിലേക്കുള്ള വിമാനം ദിവസവും ​പുലർച്ചെ 4.50ന്​ പുറപ്പെട്ട്​ രാവിലെ 10.40ന്​ ലക്ഷ്യസ്ഥാനത്തെത്തും. 46 കിലോ ബാഗേജും ഏഴു കിലോ ഹാൻഡ്​ ബാഗും അനുവദിക്കും. കണക്ഷൻ ആണെങ്കിലും കോഴിക്കോട്ടേക്ക്​ കുവൈത്തിൽ നിന്ന്​ പുതിയ പ്രതിദിന സർവീസ്​ ആരംഭിക്കുന്നത്​ മലബാറിൽ നിന്നുള്ള യാത്രക്കാർക്ക്​ ഏറെ ആശ്വാസമായിരിക്കും. കുവൈത്ത് ആസ്ഥാനമായ ജസീറ എയർവെയ്‌സും കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്.