LiveTV

Live

Gulf

വീട്ടുജോലിക്കാര്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അബുദബിയില്‍ പ്രത്യേക കോടതികള്‍

വീട്ടുജോലിക്കാര്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അബുദബിയില്‍ പ്രത്യേക കോടതികള്‍
Summary
വീട്ടുജോലിക്കാരുടെ ജോലിസമയം, മെഡിക്കൽ ലീവ് അവധി തുടങ്ങിയവ സംബന്ധിച്ചും ഈ നിയമം കര്‍ശന നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.

അബുദബിയില്‍ വീട്ടുജോലിക്കാര്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ വരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേഗത്തില്‍ നീതി ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കാനാണ് നടപടി.

യുഎഇ ഉപപ്രധാനമന്ത്രിയും അബൂദബി നീതിന്യായ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് ബുധനാഴ്ച ഇതു സംബന്ധിച്ച ഉത്തരവിട്ടത്. അബൂദബിയിലെ പ്രാഥമിക കോടതികളില്‍ ഇതിന് സൗകര്യമൊരുക്കും. വീട്ടുജോലിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പുതിയ പബ്ലിക് പ്രോസിക്യൂഷനും പ്രത്യേക നീതിന്യായ വിഭാഗവും സ്ഥാപിക്കും. വീട്ടുജോലിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ പ്രഖ്യാപിച്ച ഫെഡറല്‍ നിയമത്തിന്റെ തുടര്‍ച്ചയാണ് ഈ നടപടി. വര്‍ഗം, വര്‍ണം, വിശ്വാസം, ദേശീയത, സാമൂഹിക ചുറ്റുപാട് എന്നിവയുടെ പേരില്‍ വീട്ടുജോലിക്കാരോട് വിവേചനം കാണിക്കുന്നത് തടയാനും അവരുടെ അവകാശം സംരക്ഷിക്കാനും ലക്ഷ്യമിടുന്നതാണ് ഈ നിയമം. വീട്ടുജോലിക്കാരുടെ ജോലിസമയം, മെഡിക്കൽ ലീവ് അവധി തുടങ്ങിയവ സംബന്ധിച്ചും ഈ നിയമം കര്‍ശന നിര്‍ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്.