LiveTV

Live

Gulf

റിറ്റ്സ് കാള്‍ട്ടണ്‍ തുറന്നു; ഇന്നു മുതല്‍ സാധാരണ പ്രവര്‍ത്തനം

റിറ്റ്സ് കാള്‍ട്ടണ്‍ തുറന്നു; ഇന്നു മുതല്‍ സാധാരണ പ്രവര്‍ത്തനം
Summary
മുന്നൂറോളം പേരെ അഴിമതി വിരുദ്ധ നിയമത്തിന്‍റെ ഭാഗമായി തടവില്‍ പാര്‍പ്പിക്കാനായിരുന്നു ഇത്.

മൂന്നു മാസത്തോളം തടവറയായിരുന്ന റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടല്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങി. സൌദി ഭരണാധികാരികളുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി ഹോട്ടല്‍ അടച്ചിട്ടിരുന്നു. മുന്നൂറോളം പേരെ അഴിമതി വിരുദ്ധ നിയമത്തിന്‍റെ ഭാഗമായി തടവില്‍ പാര്‍പ്പിക്കാനായിരുന്നു ഇത്.

സൌദിയിലെ രാജ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മുന്നൂറോളം പേരെയാണ് അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പാര്‍പ്പിച്ചത്. ഇതില്‍ ഏറെ പേരും സാക്ഷികളായിരുന്നു. അഴിമതി കണ്ടെത്തിയതായി സംശയിച്ചവരുമായി സര്‍ക്കാര്‍ മുഖേന ചര്‍ച്ച നടന്നു. ഭൂരിഭാഗം പേരും പണം ഖജനാവിലേക്കടച്ച് ഒത്തു തീര്‍പ്പിന് തയ്യാറായി. എണ്ണപ്പെട്ട ചിലരെ ജയിലിലേക്ക് മാറ്റി. ഇവരുടെ നിയമ നടപടികള്‍ പുരോഗമിക്കുന്നതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് മാസം കുറ്റാരോപിതരെ പാര്‍പ്പിച്ച ഹോട്ടലില്‍ നാന്നൂറോളം മുറികളുണ്ട്. അത്യാധുനിക സൌകര്യങ്ങളും. ഇന്നലെ തുറന്ന ഹോട്ടല്‍ ഇന്നു മുതല്‍ സാധാരണ രീതിയിലേക്ക് പ്രവര്‍ത്തനം തുടങ്ങി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സൌദി സന്ദര്‍ശനത്തിനിടെ താമസിച്ചത് റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു. സ്വദേശികള്‍ക്കിടയില്‍ വരും കാലത്ത് അഴിമതി വിരുദ്ധ നടപടിയുടെ പ്രതീകമായി റിറ്റ്സ് കാള്‍ട്ടണ്‍ ഉണ്ടാകും.