LiveTV

Live

Gulf

ഗള്‍ഫ് മാധ്യമം എഡുകഫേ സമാപിച്ചു

ഗള്‍ഫ് മാധ്യമം എഡുകഫേ സമാപിച്ചു
Summary
ഗള്‍ഫ് മാധ്യമം ദുബൈയില്‍ സംഘടിപ്പിച്ച എഡുകഫേ വിദ്യാഭ്യാസ പ്രദര്‍ശനം സമാപിച്ചു

ഗള്‍ഫ് മാധ്യമം ദുബൈയില്‍ സംഘടിപ്പിച്ച എഡുകഫേ വിദ്യാഭ്യാസ പ്രദര്‍ശനം സമാപിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് രണ്ടുദിവസത്തെ മേളയില്‍ പങ്കെടുത്തത്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കുള്ള മാതൃകാ മെഡിക്കല്‍, എഞ്ചിനീയറിങ് പരീക്ഷയോടെയാ ണ് എഡുകഫേയുടെ രണ്ടാം ദിവസം തുടങ്ങിയത്.

രക്ഷിതാക്കൾക്കും അധ്യാപകർക്കും വേണ്ടിയുള്ള സെഷനിൽ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ ആരതി സി. രാജരത്നം സംവദിച്ചു. ഒക്യുപേഷണൽ തെറാപ്പിസ് റ്റ് ഡോ. മഹെക് ഉത്തംചന്താനി, എജുക്കേഷൻ കൺസൾട്ടൻറും കൗൺസറുമായ രമാ മേനോൻ, സിനിമാ താരം വിജയ് മേനോൻ എന്നിവര്‍ വേദിയിലെത്തി. വര്‍ഗീയ വിവേചനത്തെ അതിജീവിച്ച് 25ാം വയസില്‍ ഐഎഎസ് നേടിയ അൻസാർ ശൈഖായിരുന്നു പിന്നെ ശ്രദ്ധാകേന്ദ്രം.

കുട്ടികള്‍ക്കായി കരിയര്‍ കൗണ്‍സിലിങും രക്ഷിതാക്കള്‍ക്ക് സൈക്കോളജിക്കല്‍ കൗണ്‍സലിങുമുണ്ടായിരുന്നു. പ്രദര്‍ശനത്തിനെത്തിയ സ്ഥാപനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. നൂറുകണക്കിന് വിദ്യാര്‍ഥികളും, രക്ഷിതാക്കളും, അധ്യാപകരും മേളയുടെ ഭാഗമായി.