LiveTV

Live

Gulf

യു.എ.ഇയില്‍ 'വാറ്റി'ന്റെ മറവില്‍ ചൂഷണം; പരിശോധനക്ക് ഫെഡറല്‍ ടാക്സ് അതോറിറ്റി

യു.എ.ഇയില്‍ 'വാറ്റി'ന്റെ മറവില്‍ ചൂഷണം; പരിശോധനക്ക് ഫെഡറല്‍ ടാക്സ് അതോറിറ്റി
Summary
യു.എ.ഇയിലെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം

മൂല്യവര്‍ധിത നികുതിയുടെ മറവില്‍ വ്യാപാര സ്ഥാപനങ്ങള്‍ ചൂഷണം നടത്തുന്നത് തടയാന്‍ യു.എ.ഇ ഫെഡറല്‍ ടാക്സ് അതോറിറ്റി നടപടി ആരംഭിച്ചു. സാമ്പത്തിക മന്ത്രാലയവുയി ചേര്‍ന്ന് പരിശോധന കര്‍ശനമാക്കുന്നതിന് പുറമെ, ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാനാണ് തീരുമാനം.

യു.എ.ഇയിലെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ നാല് കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദേശം. കടകളില്‍ നികുതിയുമായി ബന്ധപ്പെട്ട നടപടികള്‍ കൃത്യമാണെന്നും ചൂഷണം നടക്കുന്നില്ലെന്നും ഉറപ്പുവരുത്താന്‍ ഫെഡറല്‍ ടാക്സ് അതോറിറ്റിയും സാമ്പത്തികമന്ത്രാലയും സംയുക്ത പരിശോധന സംഘത്തെ നിയോഗിക്കാനും തീരുമാനായിട്ടുണ്ട്. വാറ്റ് ബാധകമായതും അല്ലാത്തതുമായ ഉല്‍പന്നങ്ങളെ കുറിച്ചും ഉപഭോക്താക്കള്‍ക്കിടയില്‍ അതോറിറ്റി ബോധവല്‍കരണം നടത്തും. നികുതിയുടെ മറവില്‍ യാതൊരുവിധ ചൂഷണവും അനുവദിക്കില്ലെന്നാണ് ഫെഡറല്‍ ടാക്സ് അതോറിറ്റിയുടെ മുന്നറിയിപ്പ്.