LiveTV

Live

Gulf

യുഎഇയില്‍ ആയുഷ് ആശുപത്രികള്‍ തുറക്കുന്നു

യുഎഇയില്‍ ആയുഷ് ആശുപത്രികള്‍ തുറക്കുന്നു
Summary
ബദല്‍ ചികിത്സാ മാര്‍ഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യയിലെ ആയുഷ് മന്ത്രാലയവും യുഎഇ സര്‍ക്കാരും കൈകോര്‍ക്കുന്നു.

ബദല്‍ ചികിത്സാ മാര്‍ഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കാന്‍ ഇന്ത്യയിലെ ആയുഷ് മന്ത്രാലയവും യുഎഇ സര്‍ക്കാരും കൈകോര്‍ക്കുന്നു. യുഎഇയില്‍ ആയുഷ് ചികിത്സാകേന്ദ്രങ്ങളും ഫാര്‍മസികളും തുറക്കാന്‍ ധാരണയിലെത്തിയതായി ആയുഷ് മന്ത്രി ശ്രീപാദ് യെസോ നായിക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2020 ന് മുമ്പ് യുഎഇയില്‍ ആയുര്‍വേദ ആശുപത്രി ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയും പ്രഖ്യാപിച്ചു.

യുഎഇയില്‍ ആയുഷ് ആശുപത്രികള്‍ തുറക്കുന്നു

ദുബൈയില്‍ സംഘടിപ്പിച്ച ആദ്യ അന്തര്‍ദേശീയ ആയുഷ് സമ്മേളനത്തിന്റെ ഭാഗമായി യുഎഇ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ആയുഷ് ചികിത്സാമാര്‍ഗങ്ങളുടെ വികസനത്തിന് പരസ്പരം കൈകോര്‍ക്കാന്‍ തീരുമാനമായത്. ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ യുഎഇയിലെ ഒരു സര്‍വകലാശാലയില്‍ ആയുഷ് ചെയര്‍ ആരംഭിക്കും. വിദേശവിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പോടെ ഇന്ത്യയില്‍ ആയുഷ് ചികിത്സാരീതികള്‍ പഠിക്കാനുള്ള സൗകര്യം യുഎഇ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

ആയുഷ് മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ തന്നെ യുഎഇയുടെ യോഗ്യതാ പരീക്ഷയെഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ധാരണയായതായി മന്ത്രി പറഞ്ഞു. 2020 ന് മുമ്പ് യുഎഇയില്‍ ആയുര്‍വേദ ആശുപത്രികള്‍ ആരംഭിക്കുമെന്ന് അറിയിച്ച എന്‍എംസി ഗ്രൂപ്പ് ചെയര്‍മാന്‍ ബിആര്‍ ഷെട്ടി ആയുര്‍വേദിക് സിറ്റി ആരംഭിക്കാനും പദ്ധതിയുള്ളതായി വ്യക്തമാക്കി. ആയുര്‍വേദ മരുന്നുകള്‍ യുഎഇയില്‍ തന്നെ നിര്‍മിക്കുന്നതിനുള്ള സൗകര്യവും തുടങ്ങുന്നുണ്ട്. ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച, ഇന്ത്യന്‍ കോണ്‍സുലാര്‍ ജനറല്‍ വിപുല്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.