LiveTV

Live

Gulf

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കുട്ടികളുടെ മാസിക നിര്‍മാണം ശില്‍പശാല ശ്രദ്ധേയമായി

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കുട്ടികളുടെ മാസിക നിര്‍മാണം ശില്‍പശാല ശ്രദ്ധേയമായി
Summary
മാസികക്ക് വിഷയം തെരഞ്ഞെടുക്കുന്നത് മുതല്‍ അച്ചടിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ കുട്ടികള്‍ സ്കിറ്റ് രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ മാസിക രൂപകല്‍പനയില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല സന്ദര്‍ശകരുടെ ശ്രദ്ധപിടിച്ചുപറ്റി. മാസികക്ക് വിഷയം തെരഞ്ഞെടുക്കുന്നത് മുതല്‍ അച്ചടിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ കുട്ടികള്‍ സ്കിറ്റ് രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു. നവോത്‌ഥാനം മാസികയാണ് പുതുമയുള്ള ശില്‍പശാല ഒരുക്കിയത്. യു എ ഇ യിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഒരു പറ്റം വിദ്യാർത്ഥികളാണ് ശില്‍പശാല നയിച്ചത്.

ഇവര്‍ക്ക് നിര്‍ദേശം നൽകാന്‍ മാധ്യമപ്രവർത്തക സമാൻ ഹാസീഖ് ചേര്‍ന്നു. യു എ ഇ യുടെ സംസ്കാര പൈതൃകത്തെ ആസ്പദമാക്കി ഒരു മാസിക തയ്യാറാക്കുന്നതായിരുന്നു സ്കിറ്റിന്റെ പ്രമേയം. കവർ പേജ്, കവർ ആർട്ടിക്കിൾ, ലേയൗട്ട് എന്നിങ്ങനെ മാസികയുടെ രൂപകല്‍പനയിൽ ശ്രദ്ധിക്കേണ്ട പ്രധാന വിഷയങ്ങൾ വിദ്യാർഥികൾ അവതരിപ്പിച്ചു. ആദിത്ത്, ഫാദിയ, ഗൗതം, ഹംന, റുഷിൽ, അബ്ദുല്ല ഇഹ്‌സാൻ, ഫാസ് മിയാൻ, ശസ്‍ഫ, ശ്രീലക്ഷ്മി എന്നിവർ സ്കിറ്റിൽ പങ്കെടുത്തു.

നവോത്‌ഥാനം മാസിക എഡിറ്റർ അബ്ദു ശിവപുരം സ്വാഗതം പറഞ്ഞു. മീഡിയ വൺ ബ്യൂറോ ചീഫ് എം സി എ നാസര്‍, മീഡിയ വൺ ഡയറക്ടർ അബു അബ്ദുല്ല എന്നിവര്‍ സമാൻ ഹാസിഖിനു ഉപഹാരം നൽകി. അസോസിയേറ്റ് എഡിറ്റർ സിദ്ധിഖ് കുറ്റിക്കാട്ടൂർ, മനാഫ് എടവനക്കാട്, സുനിൽരാജ്, ഫൈബിൻ എന്നിവർ നേതൃത്വം നൽകി.