LiveTV

Live

Gulf

ത്രിദിന ആയുഷ്​ സമ്മേളനം ദുബൈയിൽ  

ത്രിദിന ആയുഷ്​ സമ്മേളനം ദുബൈയിൽ  
Summary
ബദല്‍ ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കുമെന്ന് യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്​യാൻ

ബദല്‍ ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കുമെന്ന് യു.എ.ഇ. സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്​യാൻ. ദുബൈയിൽ പ്രഥമ അന്താരാഷ്ട്ര ആയുഷ് സമ്മേളനവും പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദൽ ചികിൽസാ രീതികൾക്ക്​ പ്രസക്​തി വർധിച്ചു വരികയാണെന്ന്​ മന്ത്രി ശൈഖ്​ നഹ്​യാൻ ബിൻ മുബാറക്​ ആൽ നഹ്​യാൻ വ്യക്​തമാക്കി. ദൈനംദിന ജീവിതത്തില്‍ സംയോജിത ചികിത്സാരീതിയായ ആയുഷിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര ആയുഷ് മന്ത്രി ശ്രിപദ് നായിക്ക് മുഖ്യ പ്രഭാഷണം നടത്തി. ആയുഷ് ചികിത്സയ്ക്ക് അന്താരാഷ്ട്രമാനം നല്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം യു.എ.ഇ.യാണെന്ന്​അദ്ദേഹം പറഞ്ഞു.

യു.എ.ഇ. ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അമിന്‍ ഹുസൈന്‍ അല്‍ അമീരി, ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി, സംഘാടകസമിതി ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു. ആയുഷ് ചികിത്സാസംവിധാനങ്ങള്‍ യു.എ.ഇ.യിലും വികസിപ്പിക്കുന്നതിനുള്ള നയരൂപവത്കരണ ചര്‍ച്ചകള്‍ക്കും മൂന്നുദിവസത്തെ സമ്മേളനം വേദിയാകും. ആയുഷിന്റെ വിവിധ തലങ്ങളെക്കുറിച്ച് ഡോ. ഡേവിഡ് ഫ്രാവ്‌ലി, ഡോ. മാവാമ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നായി 50 പ്രദര്‍ശകര്‍ പങ്കെടുക്കുന്ന പ്രദര്‍ശനവും ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ വേദിയിലാണ് നടക്കുന്നത്​.

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വിജ്ഞാനഭാരതിയുടെയും സയന്‍സ് ഇന്ത്യ ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ആയുര്‍വേദ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ആയുഷ് സംഘടിപ്പിക്കുന്നത്. സമ്മേളനം ശനിയാഴ്​ച സമാപിക്കും.