LiveTV

Live

Gulf

ജിദ്ദയില്‍ ലേഡീസ്​ഒൺലി കടകളില്‍ പരിശോധന ശക്തമായി തുടരുന്നു

ജിദ്ദയില്‍ ലേഡീസ്​ഒൺലി കടകളില്‍ പരിശോധന ശക്തമായി തുടരുന്നു
Summary
126 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍

ജിദ്ദയില്‍ ലേഡീസ്​ഒൺലി കടകളില്‍ പരിശോധന ശക്തമായി തുടരുന്നു. പരിശോധനക്കെത്തിയ സംഘത്തെ കണ്ട് കച്ചവടക്കാരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. 126 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സ്ത്രീകളെ മാത്രമെ നിയമിക്കാവൂ. ഇത് പാലിക്കുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ജിദ്ദയുടെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. ജിദ്ദക്ക്​ വടക്ക് ഭാഗത്തുള്ള സൂഖുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍‌ 126 നിയമലംഘനങ്ങളാണ് പിടികൂടിയത്.

മേഖല തൊഴിൽ കാര്യ ഓഫീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിശോധന. മുതിർന്ന ഉദ്യോഗസ്​ഥരടക്കം 15 പേര്‍ സംഘത്തിലുണ്ടായിരുന്നു. പരിശോധകരെ കണ്ട്​ ജോലിക്കാർ ഓടിരക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഭാഗത്ത് ചില കടകൾ അടഞ്ഞുകിടക്കുന്നതായും മക്ക മേഖല തൊഴിൽ കാര്യ ബ്രാഞ്ച്​ ഓഫീസ്​ മേധാവി ഡോ.മുഹമ്മദ്​ അൽകഹ്​താനി പറഞ്ഞു. ഇതുവരെ 1205 പരിശോധനകള്‍ പൂര്‍ത്തിയാക്കി. 608 നിയമലംഘനങ്ങളാണ് ഇതില്‍ കണ്ടെത്തിയത്.

വരും ദിവസങ്ങളിൽ പരിശോധന ശക്തമായി തുടരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലോഡീസ്​ ഒൺലി കടകളിൽ സ്വദേശികളായ സ്​ത്രീകളെ ജോലിക്ക്​ നിയമിക്കണമെന്ന തീരുമാനവുമായി മന്ത്രാലയം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.