LiveTV

Live

Gulf

ജി.സി.സി രാജ്യങ്ങളില്‍ ജീവിതച്ചെലവ് കുറവ് കുവൈത്തില്‍

ജി.സി.സി രാജ്യങ്ങളില്‍ ജീവിതച്ചെലവ് കുറവ് കുവൈത്തില്‍
Summary
ചെക് റിപ്പബ്ലിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ്(www.expatistan.com) സംഘടിപ്പിച്ച സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്

ജി.സി.സി രാജ്യങ്ങളില്‍ ജീവിതച്ചെലവ് കുറവ് കുവൈത്തിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ചെക് റിപ്പബ്ലിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റ്(www.expatistan.com) സംഘടിപ്പിച്ച സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. അറബ് രാജ്യങ്ങളില്‍ ഖത്തറാണ് ജീവിതച്ചെലവേറിയ രാജ്യം.

ലോകതലത്തില്‍ ഖത്തറിന് 13ാം സ്ഥാനമാണുള്ളത്. കരീബിയന്‍ രാജ്യമായ കെയ്മന്‍ ദ്വീപാണ് ലോകത്ത് ഏറ്റവും ജീവിതച്ചെലവേറിയ രാജ്യം. തൊട്ടുപിറകില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ് എന്നിവയാണ്. ജി.സി.സി രാജ്യങ്ങളില്‍ ഖത്തറിന് പിറകെ യു.എ.ഇയാണ് ചെലവേറിയ രാജ്യം. ലോകതലത്തില്‍ 18ാം സ്ഥാനമാണ് യു.എ.ഇക്ക്. ബഹ്‌റൈന്‍, ഒമാന്‍, സൗദി എന്നിവയാണ് യഥാക്രമം പിന്നിലുള്ള ജി.സി.സി രാജ്യങ്ങള്‍. സാധനവിലയും മറ്റു ചെലവുകളും താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ലോകതലന്മില്‍ കുവൈത്തിന്റെ സ്ഥാനം 43 ആണ്. അറബ് രാജ്യങ്ങളില്‍ ചെലവേറിയ രാജ്യങ്ങളിലാണ് ലെബനോണ്‍ ഉള്ളത്. ലോകാടിസ്ഥാനത്തില്‍ 29ാം സ്ഥാനമാണ് ലെബനോണിന്. അറബ് രാജ്യങ്ങളില്‍ താരതമ്യേന ചെലവ് കുറഞ്ഞത് ഈജിപ്തിലാണ്. 105ാം സ്ഥാനത്താണ് ലോകതലത്തില്‍ ഈജിപ്ത്. ടുണിഷ്യയിലും ജീവിതച്ചെലവ് കുറവാണ്.