LiveTV

Live

Gulf

ദമ്മാമിലെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി

ദമ്മാമിലെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്  പരിശോധന ശക്തമാക്കി
Summary
1650 അനധികൃത താമസക്കാരെയാണ് കഴിഞ്ഞയാഴ്ച പിടികൂടിയത്

ദമ്മാമിലെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍ മന്ത്രാലയം പരിശോധന ശക്തമാക്കി. 1650 അനധികൃത താമസക്കാരെയാണ് കഴിഞ്ഞയാഴ്ച പിടികൂടിയത്. വരും ദിവസങ്ങളിലും നഗര പ്രദേശത്തുള്ള സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധനയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

പൊലീസും തൊഴില്‍-വാണിജ്യ മന്ത്രാലയങ്ങളും സംയുക്തമായാണ് പരിശോധന നടത്തിയത്. 234 സ്ഥാപനങ്ങളുടെ മേല്‍ പിഴ ചുമത്തി. നിരവധി സ്ഥാപങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഖതീഫ്, സൈഹാത്, അനക്, സഫ്വാ, അബു ഹൈദ്രിയ, ഉമ്മു സായിക്, റാസ് തന്നൂര എന്നിവിടങ്ങളിലായിരുന്നു പരിശോധന. പിടിക്കപ്പെട്ടവരില്‍ മുന്നൂറോളം പേര്‍ സെകുരിറ്റി ജോലിക്കാരാണെന്ന് കിഴക്കന്‍ പ്രവിശ്യ തൊഴില്‍ വകുപ്പ് മേധാവി പറഞ്ഞു. സെക്യൂരിറ്റി ജോലിക്ക് അനുമതിയുള്ളത് സ്വദേശികള്‍ക്ക് മാത്രമാണ്. ഇഖാമയില്‍ രേഖപ്പെടുത്തിയിച്ചില്ലാത്ത ജോലി ചെയ്യുന്നവരും പിടിക്കപ്പെട്ടവരിലുണ്ട്.

വരും ദിവസങ്ങളില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് പൊലീസിന്റെ ശക്തമായ പരിശോധനയുണ്ടാകും. അംഗീകാരമില്ലാതെ കമ്പനി വണ്ടികള്‍ ഓടിക്കുന്നവരെയും പിടികൂടും. മുഹറം ഒന്നിന് മുമ്പ് ലേബര്‍ ക്യാമ്പിലെ തൊഴിലാളികളുടെ ഇഖാമകള്‍ അതാത് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. കാലാവധി തീരും മുന്‍പേ ഇഖാമ പുതുക്കണം. നിലവിലെ സ്ഥാപനത്തില്‍ ജോലി നഷ്ട്ടപ്പെട്ടുവെന്ന എന്ന കാരണം അംഗീകരിക്കുന്നതല്ല. കാലാവധി തീരും മുന്‍പേ മറ്റു സ്ഥാപനങ്ങളിലേക് മാറണം എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.