LiveTV

Live

Gulf

പ്രവാസി ക്ഷേമപദ്ധതി വിപുലീകരണം സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലെന്ന് 

പ്രവാസി ക്ഷേമപദ്ധതി വിപുലീകരണം സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലെന്ന് 
Summary
പ്രവാസി ക്ഷേമപദ്ധതികൾ വിപുലീകരിക്കുന്നത്​ സംബന്ധിച്ച നിർദേശങ്ങൾ സംസ്​ഥാന സർക്കാറിന്റെ പരിഗണനയിലാണെന്ന്​ കേരള പ്രവാസി കേരളീയ ക്ഷേമബോർഡ് ഡയറക്​ടർ പി.എം ജാബിർ.

പ്രവാസി ക്ഷേമപദ്ധതികൾ വിപുലീകരിക്കുന്നത്​ സംബന്ധിച്ച നിർദേശങ്ങൾ സംസ്​ഥാന സർക്കാറിന്റെ പരിഗണനയിലാണെന്ന്​ കേരള പ്രവാസി കേരളീയ ക്ഷേമബോർഡ് ഡയറക്​ടർ പി.എം ജാബിർ. ഇത്​ സംബന്ധിച്ച ശിപാർശകൾ സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്​. പ്രായപരിധി ഉയർത്താനും പെൻഷൻ തുക വർധിപ്പിക്കുന്നതുമടക്കം ഭേദഗതികൾ നടപ്പിൽ വരുത്തിയതായും അദ്ദേഹം മസ്‌ക്കറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസിക്ഷേമനിധിയിൽ അംഗമായി ചേരാനുള്ള പ്രായപരിധി 55 വയസിൽ നിന്ന്​ 60 വയസായി ഉയർത്തിയിട്ടുണ്ട്​. കേരളത്തിൽ തിരിച്ചെത്തിയ 65 വയസുവരെയുള്ള പ്രവാസികളെ ഒറ്റത്തവണ അംശാദായം അടച്ച്​ അംഗമായി ചേരാൻ അനുവദിക്കണമെന്ന നിർദേശം സമർപ്പിച്ചിട്ടുണ്ട്​.

പെൻഷൻ തുക എല്ലാവർക്കും രണ്ടായിരം രൂപ വീതമാക്കിയിട്ടുണ്ട്​. സെപ്​റ്റംബർ ഒന്നുമുതൽ ഇത്​ പ്രാബല്ല്യത്തിൽ വന്നു. ഇത്​ മൂവായിരമായി ഉയർത്തണമെന്ന ശിപാർശ സമർപ്പിച്ചിട്ടുണ്ട്​. ഒരു വർഷത്തിന്​ മുകളിൽ അംശാദായം അടക്കാതെ നഷ്​ടപ്പെട്ട അംഗത്വം നഷ്​ടപ്പെട്ടവർക്ക്​ പിഴയും പലിശയും ഒഴിവാക്കി നൽകും. ക്ഷേമനിധി അംഗത്വം ഒാൺ​ൈലനായി രജിസ്​റ്റർ ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നു. ക്ഷേമനിധി അംഗങ്ങൾക്ക്​ കുടുംബപെൻഷൻ, ചികിൽസാ സഹായം, വിവാഹ ധനസഹായം ,പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം, ഭവനനിർമാണ ആനുകൂല്യം എന്നിവയും ലഭിക്കും. പ്രധാനപ്പെട്ട ബാങ്കുകളുമായി ചേർന്ന്​ ഒാൺലൈനായി പണം സ്വീകരിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്

കഴിഞ്ഞ ജൂൺ വരെയുള്ള കണക്കനുസരിച്ച്​ 1,77,944 പേരാണ്​ ക്ഷേമനിധി അംഗങ്ങളായുള്ളത്​. വരുന്നമാസങ്ങളിൽ പ്രവാസി സംഘടനകളുടെയും കൂട്ടായ്​മകളുടെയും സഹകരണത്തോടെ പത്തുലക്ഷം പ്രവാസികളെ അംഗങ്ങളായി ചേർക്കുന്നതിനാണ്​ പദ്ധതിയെന്നും ജാബിർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.