LiveTV

Live

Gulf

ഗള്‍ഫിലെ ഓണം തൊഴിലിടങ്ങളില്‍; ഓണസദ്യ റെസ്റ്റോറന്റുകളില്‍

ഗള്‍ഫിലെ ഓണം തൊഴിലിടങ്ങളില്‍; ഓണസദ്യ റെസ്റ്റോറന്റുകളില്‍
Summary
ഗള്‍ഫില്‍ പ്രവര്‍ത്തി ദിവസമാണ് ഓണം കടന്നുവന്നത്. അതുകൊണ്ട് തന്നെ ഓഫിസിലും ജോലി സ്ഥലത്തുമായിരുന്നു പ്രവാസി മലയാളികളുടെ തിരുവോണം...

ഗള്‍ഫില്‍ പ്രവര്‍ത്തി ദിവസമാണ് ഓണം കടന്നുവന്നത്. അതുകൊണ്ട് തന്നെ ഓഫിസിലും ജോലി സ്ഥലത്തുമായിരുന്നു പ്രവാസി മലയാളികളുടെ തിരുവോണം.

ദുബൈ ജബല്‍അലിയിലെ ഗള്‍ഫ് ഏ‍ജന്‍സി ഓഫീസില്‍ ഞങ്ങളെത്തുമ്പോള്‍ മഹാബലിയും ജോലിത്തിരക്കിലായിരുന്നു. ജോലിയൊക്കെ തീര്‍ത്ത് ആര്‍പ്പ് വിളിയുമായി ഒരു ഓഫീസ് പര്യടനം. മാനുഷരെല്ലാം ഒന്നായിരുന്ന കാലത്തിന്റെ ഓര്‍മയാണ് ഓണമെങ്കില്‍ ഗള്‍ഫില്‍ മാനവരെല്ലാം മലയാളികളാകുന്ന ദിവസമാണ് ഓണം. യൂറോപ്യന്‍മാര്‍ മുതല്‍ ഫിലിപ്പീനോകള്‍ വരെ ഇന്ന് ഓണക്കോടിയിലാണ്.

അടുത്തിടെ ഗള്‍ഫിലെത്തിയ പലര്‍ക്കും ഇത് ആദ്യത്തെ ഓണാനുഭവമായിരുന്നു. പുറത്തെ റെസ്റ്റോറന്റിലായിരുന്നു ഓണസദ്യ. 30 ദിര്‍ഹം മുടക്കിയാല്‍ പപ്പടവും പായസവും തൊടു കറികള്‍ പലതുമായി വിഭവസമൃദമായ സദ്യകിട്ടും. നാക്കിലയിലെ കറികള്‍ പോലെ ഗള്‍ഫില്‍ ഓണമുണ്ണാനിരിക്കുന്നവരുടെ ഊരും പേരും ഭാഷയും വ്യത്യസ്തമാണ്. മലയാളികളുടെ ഓണം അന്താരാഷ്ട്ര ഉല്‍സവമാകുന്നത് ഇവിടെയാണ്.