LiveTV

Live

Gulf

അധ്യാപക തസ്തികയിലേക്ക് ഉടന്‍ നിയമനം നൽകാൻ തീരുമാനം

അധ്യാപക തസ്തികയിലേക്ക് ഉടന്‍ നിയമനം നൽകാൻ തീരുമാനം
Summary
കുവൈത്തി അധ്യാപകർക്ക് കാത്തിരിപ്പില്ലാതെ നിയമനം സാധ്യമാക്കുന്നതാണ് തീരുമാനം

അധ്യാപക തസ്‌തികയിലേക്കു ജോലിക്കു അപേക്ഷിക്കുന്ന പൗരന്മാർക്കു ഉടനടി നിയമനം നൽകാൻ തീരുമാനം. കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസിന്റെ നിർദേശ പ്രകാരം സിവിൽ സർവീ

സ്​ കമ്മീഷനാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. കുവൈത്തി അധ്യാപകർക്ക് കാത്തിരിപ്പില്ലാതെ നിയമനം സാധ്യമാക്കുന്നതാണ് തീരുമാനം.

സാധാരണഗതിയിൽ സർക്കാർ ജോലിക്കായി അപേക്ഷ സമർപ്പിച്ച സ്വദേശികൾക്കു മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം മുൻഗണനാക്രമത്തിലാണ് നിയമനം നൽകുന്നത് . വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകജോലിക്കു സന്നദ്ധരാകുന്ന സ്വദേശികളുടെ എണ്ണം വളരെ കുറവാണ് ഇതുമൂലം സ്വദേശി വൽക്കരണം നടപ്പാക്കാനോ വിദേശി അധ്യാപകരുടെ എണ്ണം കുറക്കാനോ സാധിക്കാത്ത അവസ്ഥയുണ്ട് . ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം സ്വദേശി അധ്യാപകർക്ക് അപേക്ഷിച്ചാലുടൻ നിയമനം എന്ന നിർദേശം മുന്നോട്ടു വെച്ചത് . മന്ത്രാലയത്തിന്റെ നിർദേശം സിവിൽ സർവീസ് കമ്മീഷൻ അംഗീകരിച്ചതോടെ ആണ് സ്വദേശി അധ്യാപകർക്ക് കാത്തിരിപ്പിലാതെ ജോലിയിൽ പ്രവേശിക്കാനുള്ള അവസരമൊരുങ്ങിയത് . പുതിയ തീരുമാനമനുസരിച്ചു യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാകുന്ന സ്വദേശികൾക്കു ഉടനടി നിയമനം സാധ്യമാകും . വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വദേശി അധ്യാപകരുടെ കുറവ് പരിഹരിക്കുകയാണ് നടപടിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത് . പുതിയ ഉത്തരവിലൂടെ ഈ മേഖലയിലേക്ക് കൂടുതൽ സ്വദേശികളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. കുവൈത്തി ഡോക്ടർമാരാണ് ഈ രീതിയിൽ കാത്തിരിപ്പില്ലാതെ നിയമിക്കുന്ന മറ്റൊരു വിഭാഗം.