LiveTV

Live

Gulf

കുവൈത്തിലെ സൂഖ് മുബാറക്കിയ പൂർണമായും സ്വദേശിവൽക്കരിക്കാൻ ആലോചന 

കുവൈത്തിലെ സൂഖ് മുബാറക്കിയ പൂർണമായും സ്വദേശിവൽക്കരിക്കാൻ ആലോചന 
Summary
കുവൈത്തിലെ പഴയകാല വ്യാപാരകേന്ദ്രങ്ങളിൽ ഒന്നായ സൂഖ് മുബാറക്കിയ പൂർണമായും സ്വദേശി വൽക്കരിക്കാൻ ആലോചന

കുവൈത്തിലെ പഴയകാല വ്യാപാരകേന്ദ്രങ്ങളിൽ ഒന്നായ സൂഖ് മുബാറക്കിയ പൂർണമായും സ്വദേശി വൽക്കരിക്കാൻ ആലോചന. സൂഖിലെ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നീക്കം ഗവണ്മെന്റ് ആൻഡ് മാൻപവർ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം ആണ് സൂഖ് മുബാറക്കിയയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനെ കുറിച്ച് പഠനം നടത്തുന്നത്. കുവൈത്തിലെ പുരാതന വാണിജ്യ കേന്ദ്രമായ മുബാറക്കിയ സൂഖിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ഉടൻ ആരംഭിക്കുമെന്ന് ജി.എം.ആര്‍.പി സെക്രട്ടറി ജനറൽ ഫൗസി അൽ മജ്​ദലി പറഞ്ഞു . സൂഖിനുള്ളിലെ കടകൾ സ്വദേശികൾക്ക് മാത്രമായി അനുവദിക്കുന്നതോടൊപ്പം ജോലികൾ സ്വദേശികൾക്ക് സംവരണം ചെയ്യാനുമാണ് ആലോചന.

സ്വദേശി ചെറുപ്പക്കാരെ ബിസിനസ്​ സംരംഭങ്ങളിലേക്ക് ആകർഷിക്കാനും മുബാറക്കിയ സൂഖിനെ പാരമ്പര്യത്തനിമയിൽ നിലനിർത്താനും സ്വദേശിവൽക്കരണം സഹായകമാകും എന്നാണു അധികൃതരുടെ കണക്കു കൂട്ടൽ. വിദേശികളുടെ എണ്ണം പടിപടിയായി കുറച്ച് സൂഖിന്‍റെ നടത്തിപ്പ് പൂർണ്ണമായി സ്വദേശികൾക്ക് വിട്ട്കൊടുക്കുന്ന രീതി നടപ്പാക്കാനാണ് ജി.എം.ആര്‍.പി പദ്ധതി സ്വദേശി യുവതി-യുവാക്കൾ നേരിട്ട് നടത്തുന്ന പല എക്സിബിഷനുകളും സൂഖിൽ വൻ വിജയമാകാറുണ്ട്.

ഇത്കൂടി കണക്കിലെടുത്താണ് സൂഖ് സ്വദേശിവത്​കരിക്കുക പ്രയാസമായിരിക്കില്ലെന്ന നിലപാടിലേക്ക് അധികൃതർ എത്തുന്നത്. സർക്കാർ ജോലികളിൽ സ്വദേശികൾക്കു പരിമിതപ്പെടുത്താനുള്ള നീക്കം സജീവമാണെങ്കിലും പൊതു മാർക്കറ്റിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നീക്കം ആദ്യമായാണ് . മുബാറകിയ സൂഖ് പൂർണമായി സ്വദേശിവൽക്കരിക്കുകയാണെങ്കിൽ ഇന്ത്യക്കാരുൾപ്പെടെ ഇവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന് വിദേശികൾക്ക് വൻ തിരിച്ചടിയാകും