LiveTV

Live

Gulf

ജി.സി.സി ഗതാഗത വാരാചരണം; ബോധവത്കരണ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം

ജി.സി.സി ഗതാഗത വാരാചരണം; ബോധവത്കരണ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം
Summary
നിങ്ങളുടെ ജീവിതം ഒരു ഉത്തരവാദിത്താമാണ് എന്ന തലക്കെട്ടില്‍ അല്‍ സദ്ധിലെ ദര്‍ബല്‍ സായി കാര്‍ണിവല്‍ മൈതാനത്താണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളുമായി ഗതാഗത വാരാചരണം നടക്കുന്നത്

മുപ്പത്തിമൂന്നാമത് ജി.സി.സി ഗതാഗത വാരാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ദര്‍ബ് അല്‍സായിയില്‍ ഒരുക്കിയ ബോധവത്കരണ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി അറുപതിലധികം പവലിയനുകളാണുള്ളത്‌.

നിങ്ങളുടെ ജീവിതം ഒരു ഉത്തരവാദിത്താമാണ് എന്ന തലക്കെട്ടില്‍ അല്‍ സദ്ധിലെ ദര്‍ബല്‍ സായി കാര്‍ണിവല്‍ മൈതാനത്താണ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രദര്‍ശനങ്ങളുമായി ഗതാഗത വാരാചരണം നടക്കുന്നത്. പൊതുസുരക്ഷാ വിഭാഗം ഡയറക്ടര്‍ ജനറല്‍ സ്റ്റാഫ് മേജര്‍ ജനറല്‍ സാദ് ബിന്‍ ജാസ്സിം അല്‍ ഖുലെയ്ഫിയാണ് വാരാചരണം ഉദ്ഘാടനം ചെയ്തത്‌. ഗതാഗത വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖര്‍ജി, ഖത്തറിലേയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലേയും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഖത്തറിലെ വിവിധ സ്‌കൂളുകളടക്കം സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെതായി 60 ലധികം സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ട്. വിദ്യാര്‍ഥികളില്‍ ഗതാഗത സുരക്ഷാ ബോധവത്കരണം ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ പവലിയന്‍, റോഡ് സുരക്ഷ മുന്‍ നിര്‍ത്തി വരകള്‍ക്കും ആവിഷ്‌കാരങ്ങള്‍ക്കുമായുള്ള ആര്‍ട്ട് പവലിയനുകള്‍, കുട്ടികള്‍ക്കായി വിനോദപരിപാടികള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സ്വദേശി കുടുംബങ്ങളും പ്രവാസികളുമുള്‍പ്പെടെ വന്‍‍ ജന പങ്കാളിത്തത്തോടെയാണ് വാരാചരണ പരിപാടികള്‍ നടന്നു വരുന്നത്.