LiveTV

Live

Gulf

സിനിമകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ താരങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ

സിനിമകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ താരങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ
Summary
തെറ്റായ ഡയലോഗുകള്‍ പറയാനാവില്ലെന്ന് താരങ്ങള്‍ തീരുമാനിച്ചാല്‍ തന്നെ സിനിമാ സ്ക്രിപ്റ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാനാകുമെന്ന് 'പുലിമുരുകന്‍' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ രചയിതാവായ ഉദയകൃഷ്ണ പറഞ്ഞു

സിനിമകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാന്‍ താരങ്ങള്‍ മുന്‍കൈയെടുക്കുകയാണ് ഫലപ്രദമായ മാര്‍ഗമെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. കാണികളെ ഹരം പിടിപ്പിക്കാനായി റേപ്പ് ചെയ്യാന്‍ തോന്നുന്നു എന്നുവരെ തിരക്കഥയില്‍ ഉള്‍ക്കൊള്ളിക്കുന്നത് എഴുത്തുകാരുടെ പരാജയമാണെന്നും അദ്ദേഹം ദുബൈയില്‍ വ്യക്തമാക്കി. തെറ്റായ ഡയലോഗുകള്‍ പറയാനാവില്ലെന്ന് താരങ്ങള്‍ തീരുമാനിച്ചാല്‍ തന്നെ സിനിമാ സ്ക്രിപ്റ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാനാകുമെന്ന് 'പുലിമുരുകന്‍' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ രചയിതാവായ ഉദയകൃഷ്ണ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി റോയല്‍ സിനിമാസ് എന്ന ബാനറില്‍ സി.എച്ച്. മുഹമ്മദ് നിര്‍മാണവും അജയ് വാസുദേവ് സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനത്തിന് ദുബൈയിലത്തെിയതായിരുന്നു അദ്ദേഹം.

ഒരു സിനിമാ നടിക്കെതിരെ നടന്ന അതിക്രമത്തിന്‍റെ പേരില്‍ ഒരു നടനെതിരെ സൈറ്റുകളും സാമൂഹിക മാധ്യമങ്ങളുമുപയോഗിച്ച് ആസൂത്രിത പ്രചാരണം നടത്തുന്നത് തെറ്റായ നടപടിയാണെന്നും ഉദയകൃഷ്ണ പറഞ്ഞു. പ്രാപ്തിയുള്ള താരങ്ങളെ ആരു വിചാരിച്ചാലും സിനിമാ മേഖലയില്‍ നിന്ന് പുറത്താക്കാനാവില്ലെന്നും ഉദയകൃഷ്ണ കൂട്ടിച്ചേര്‍തതു. ആര്‍.ജെ. മിഥുന്‍, നിര്‍മാതാക്കളായ മിലന്‍ ജലീല്‍, വൈശാഖ് ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.