LiveTV

Live

Gulf

'സർഗവേദി' നാടകോത്സവം: 'ജാലകം' മികച്ച നാടകം

'സർഗവേദി' നാടകോത്സവം: 'ജാലകം' മികച്ച നാടകം
Summary
സലാലയിൽ നടന്ന നാടകോത്സവത്തില്‍ വിവിധ കലാ സാംസ്കാരിക കൂട്ടയ്മകളെ പ്രതിനിധീകരിച്ച് ഏഴ് നാടകങ്ങളാണ് അരങ്ങിലെത്തിയത്

സർഗവേദി സലാലയിൽ ഒരുക്കിയ നാടകോത്സവത്തിൽ യാസ് കലാവേദി അവതരിപ്പിച്ച ജാലകം മികച്ച നാടകമായി തെരഞ്ഞടുക്കപ്പെട്ടു. വിവിധ കലാ സാംസ്കാരിക കൂട്ടയ്മകളെ പ്രതിനിധീകരിച്ച് ഏഴ് നാടകങ്ങളാണ് അരങ്ങിലെത്തിയത്. കാഴ്ചകൾക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങളുടെ കഥ പറഞ്ഞ ജാലകമാണ് നാടകോത്സവത്തിൽ ഒന്നാമതെത്തിയത്. യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) അരങ്ങിലെത്തിച്ച ഈ നാടകത്തിന്റെ സംവിധായകൻ ശിഹാബ് വി.എൻ.ബി തന്നെയാണ് ഈ വർഷത്തെയും മികച്ച സംവിധായകൻ.

യാസ് കലാവേദി, മലയാള വിഭാഗം, എസ്.എൻ. കലാവേദി, മലയാളി ആർട്സ് അസോസിയേഷൻ, മന്നം സാംസ്കാരിക വേദി, ഇന്ത്യൻ വെൽഫയർ ഫോറം, എസ്.എം.സി.എ സലാല എന്നീ കൂട്ടായ്മകളാണ് ഏഴ് നാടകങ്ങൾ അരങ്ങിലെത്തിച്ചത്. അനീഷ് ടോണിയെ മികച്ച നടനായും ധന്യ മനോജിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഗോപിക ഹരീഷാണ് മികച്ച ബാലതാരം. മലയാള വിഭഗം അവതരിപ്പിച്ച തങ്കവും മന്നം സാംസ്കാരിക വേദി അവതരിപ്പിച്ച കൊമാലയും മികച്ച രണ്ടാമത്തെ നാടകങ്ങളായി. ഗംഗാധരൻ, സലീൽ ബാബു, പ്രതീഷ്, ജോളി രമേഷ് എന്നിവർ രണ്ടാമത്തെ മികച്ച നടീ നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.

സുനിൽ കുമാർ, വെങ്കടേശ് വിശ്വനാഥൻ, സുരേഷ് മേനോൻ എന്നിവരായിരുന്നു വിധി കർത്താക്കൾ. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ നടന്ന നാടകോത്സവം മൻപ്രീത് സിംഗാണ് ഉദ്ഘാടനം ചെയ്തത്. മോഹൻ ദാസ് തമ്പി സ്വാഗതം പറഞ്ഞു. സുരേഷ് മേനോൻ നന്ദിയും പറഞ്ഞു.