LiveTV

Live

Gulf

യമന്‍ വിഷയത്തില്‍ ഇറാനെ യുഎഇ പ്രതിഷേധമറിയിച്ചു

Summary
യമനില്‍ അട്ടിമറിക്ക് ശ്രമിക്കുന്നവര്‍ക്ക് ഇറാന്‍ ആയുധം നല്‍കി സഹായിക്കുന്നതിലാണ് പ്രതിഷേധം

യമന്‍ വിഷയത്തില്‍ ഇറാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി യുഎഇ പ്രതിഷേധമറിച്ചു. യമനില്‍ അട്ടിമറിക്ക് ശ്രമിക്കുന്നവര്‍ക്ക് ഇറാന്‍ ആയുധം നല്‍കി സഹായിക്കുന്നതിലാണ് പ്രതിഷേധം. യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അബ്ദുല്‍റഹീം അല്‍ അവാദി അബൂദബി ഇറാന്‍ എംബസിയിലെ ഷര്‍ഷെ ദ ഫെയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറുകയായിരുന്നു. യമനിലെ നിയമാനുസൃത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപനങ്ങളുടെ ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണ് ഈ നടപടിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യമനിലെ ഭിന്നതകള്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കാനാണ് ഈ ശ്രമം. ഇറാന്റെ ആളില്ലാവിമാനങ്ങള്‍ അറബ് സഖ്യസേന അടുത്തിടെ വെടിവെച്ചു വീഴിത്തിയതും ഇറാന്റെ ആയുധങ്ങള്‍ യമനില്‍ കണ്ടെത്തിയതും യമാനില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് തെളിവാണെന്നും അല്‍ അവാദി കൂട്ടിച്ചേര്‍ത്തു.