LiveTV

Live

Gulf

മസ്‌കത്ത് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടി 'പത്തേമാരി'

മസ്‌കത്ത് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടി 'പത്തേമാരി'
Summary
പഴയകാല പ്രവാസികളുടെ നോവും നൊമ്പരങ്ങളും പങ്കുവെച്ച മലയാള ചിത്രം പത്തേമാരിക്ക് മസ്‌കത്ത് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം.

പഴയകാല പ്രവാസികളുടെ നോവും നൊമ്പരങ്ങളും പങ്കുവെച്ച മലയാള ചിത്രം പത്തേമാരിക്ക് മസ്‌കത്ത് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം . സിനിമ കാണാന്‍ പ്രേക്ഷകര്‍ക്കൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദും എത്തി.

ഫീച്ചര്‍ ഫിലിം മത്സര വിഭാഗത്തിലാണ് പത്തേമാരി പ്രദര്‍ശിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 15 ചിത്രങ്ങളാണത്തെുന്നത്. ഇവയില്‍ പലതും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. ഹൃസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററി ചിത്രങ്ങള്‍ എന്നീ വിഭാഗത്തിലും മത്സരം നടക്കുന്നുണ്ട്.എല്ലാ വിഭാഗത്തിലും മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച നടന്‍, മികച്ച നടി എന്നിവക്കാണ് അംഗീകാരങ്ങള്‍ ലഭിക്കുക. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് പത്തേമാരി ഫിലിം ഫെസ്റ്റിവലില്‍ എത്തുന്നത്.സിനിമ കാണാന്‍ പ്രേക്ഷകര്‍ക്കൊപ്പം സംവിധായകന്‍ സലിം അഹമ്മദും ഫെസ്റ്റിവല്‍ നഗരിയിലുണ്ട്. ഇറാന്‍ ഇറാഖ് പോലെയുള്ള രാജ്യങ്ങളില്‍ നിന്നും നല്ല സിനിമകള്‍ മത്സര വിഭാഗത്തില്‍ ഉണ്ടെങ്കിലും പ്രവാസത്തിന്റെ കഥ പറഞ്ഞ പത്തേമാരിക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് സലിം അഹമ്മദ് മീഡിയ വണ്ണിനോട് പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പത്തേമാരിയെ ഒഴിവാക്കിയെങ്കിലും ജുറിയുടെ തീരുമാനങ്ങളെ അംഗീകരിക്കുന്നു.ഓരോ ജൂറിക്കും ഓരോ കാഴ്ചപാടുകളണെന്നും താന്‍ സിനിമകള്‍ ചെയ്യുന്നത് അവാര്‍ഡുകള്‍ പ്രതീക്ഷിച്ചല്ല എന്നും സലിം അഹമ്മദ് പ്രതികരിച്ചു. ഈ മാസം 21 ന് ആരഭിച്ച മസ്‌കത്ത് ഫിലിം ഫെസ്റ്റിവല്‍ വെള്ളിഴയ്ച്ച സമാപിക്കും