LiveTV

Live

Gulf

സൗദി നീതിന്യായ മന്ത്രാലയത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

സൗദി നീതിന്യായ മന്ത്രാലയത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
Summary
നോട്ടറി വിഭാഗത്തിന് കീഴില്‍ പ്രമാണങ്ങളും രേഖകളും ശരിപ്പെടുത്തുന്ന ജോലികളില്‍ സ്ത്രീകളെ നിയമിക്കാന്‍ മന്ത്രാലയം അനുമതി നല്‍കി

സൗദി നീതിന്യായ മന്ത്രാലയത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. വലീദ് ബിന്‍ മുഹമ്മദ് പറഞ്ഞു. നോട്ടറി വിഭാഗത്തിന് കീഴില്‍ പ്രമാണങ്ങളും രേഖകളും ശരിപ്പെടുത്തുന്ന ജോലികളില്‍ സ്ത്രീകളെ നിയമിക്കാന്‍ മന്ത്രാലയം അനുമതി നല്‍കി.

സൌദി നീതിന്യായ വകുപ്പില്‍ സ്ത്രീകളുടെ ജോലികളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത് ഈ വര്‍ഷമാണ്. ഇതിന്റെ ഭാഗമായാണ് നോട്ടറി വിഭാഗത്തിന് കീഴില്‍ പുതിയ തസ്തികകള്‍. പ്രമാണങ്ങളും രേഖകളും ശരിപ്പെടുത്തുന്ന ജോലികളില്‍ സ്ത്രീകളെ നിയമിക്കാനാണിപ്പോള്‍ മന്ത്രാലയം അനുമതി നല്‍കിയത്. ഈ ജോലിക്കുള്ള അപേക്ഷകള്‍ അടുത്ത ദിവസം സ്വീകരിച്ചുതുടങ്ങുമെന്ന് വകുപ്പു മന്ത്രി അറിയിച്ചു. ഇലക്ട്രോണി രേഖകള്‍ ശരിപ്പെടുത്തുന്നതും ഇതേ വകുപ്പിന് കീഴിലാണ് വരിക. നിലവില്‍ സൗദിയില്‍ ഇതേ ജോലിയില്‍ 1611 പുരുഷന്മാര്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നാണ് കണക്ക്. പുതുതായി 857 പേര്‍ക്ക് പരിശീലനം നല്‍കാനാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. വകാലകള്‍ ശരിപ്പെടുത്തുക, കരാറുകള്‍ രേഖാ മൂലമാക്കുക, വകാലകളും കരാറുകളും ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ജോലികള്‍ സ്ത്രീകള്‍ക്കും അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍. സ്വകാര്യ മേഖലയുമായി സഹകരിച്ച നടപ്പാക്കുന്ന ഇലക്ട്രോണിക് സേവനത്തില്‍ വൈകുന്നേരങ്ങളിലും വാരാന്ത്യത്തിലും ജോലി ചെയ്യാവുന്നതാണ്. സൗദി വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020യുടെയും ഭാഗമായാണ് പരിഷ്കരണങ്ങള്‍.