LiveTV

Live

Gulf

വര്‍ക്കല ദേവകുമാര്‍ അബൂദാബിയോട് വിടപറയുന്നു

Summary
മൂന്നര പതിറ്റാണ്ടിലേറെ അബൂദബിയിലെ സാംസ്കാരികമേഖലയില്‍ നിറഞ്ഞുനിന്ന കലാകാരന്‍ വര്‍ക്കല ദേവകുമാര്‍ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു.

മൂന്നര പതിറ്റാണ്ടിലേറെ അബൂദബിയിലെ സാംസ്കാരികമേഖലയില്‍ നിറഞ്ഞുനിന്ന കലാകാരന്‍ വര്‍ക്കല ദേവകുമാര്‍ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്നു. സാഹിത്യം, നാടകം, ടെലിഫിലിം മേഖലകളില്‍ കടല്‍കടന്ന് അംഗീകാരങ്ങള്‍ തേടിയെത്തിയ കലാകാരന്‍ കൂടിയാണ് വര്‍ക്കല ദേവകുമാര്‍.

നാഷണല്‍ പെട്രോളിയം കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എച്ച് ആര്‍ ഉദ്യോഗത്തിന്റെ തിരക്കിനിടയിലും ഒരു പ്രവാസി കലാകാരന് നേടാന്‍ കഴിയുന്നതെല്ലാം നേടി എന്ന ചാരിതാര്‍ഥ്യത്തിലാണ് വര്‍ക്കല ദേവകുമാറിന്റെ മടക്കയാത്ര. അബൂദബിയിലെ നിരവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപകനും ഭാരവാഹിയുമാണ് ഇദ്ദേഹം.

കഥകളും കവിതകളുമായി രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് അഭിനയിച്ച ഹ്രസ്വചിത്രങ്ങളെയും ടെലിഫിലിമിനെയും തേടി അംഗീകാരങ്ങളുമെത്തി.

മകന്‍ അമല്‍ദേവ് യു എ ഇയില്‍ തുടരും. ഭാര്യ ഗിരിജ, മകള്‍ ഭാഗ്യ എന്നിവരോടൊപ്പം ഈ മാസം 16 നാണ് 37 വര്‍ഷം ചെലവിട്ട അബൂദബി നഗരത്തോട് ദേവകുമാര്‍ വിട പറയുക.