LiveTV

Live

Gulf

ഷാർജയില്‍ ഇനി സിവിൽ ഡിഫൻസിലും വനിതകൾ

ഷാർജയില്‍ ഇനി സിവിൽ ഡിഫൻസിലും വനിതകൾ
Summary
അഗ്​നിശമനസേനാ വിഭാഗത്തിൽ ഇനി മുതല്‍ വനിതകളെ നിയമിക്കാന്‍ യുഎഇ തീരുമാനിച്ചു. സിവില്‍ ഡിഫന്‍സ് മേഖലയില്‍ കൂടി സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകുന്നത്​ ആഹ്ലാദത്തോടെയാണ്

അഗ്​നിശമനസേനാ വിഭാഗത്തിൽ ഇനി മുതല്‍ വനിതകളെ നിയമിക്കാന്‍ യുഎഇ തീരുമാനിച്ചു. സിവില്‍ ഡിഫന്‍സ് മേഖലയില്‍ കൂടി സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകുന്നത്​ ആഹ്ലാദത്തോടെയാണ്​ എല്ലാവരും നോക്കി കാണുന്നത്​. രണ്ട്​ യു.എ.ഇ വനിതകളാണ്​ ഇൗ മേഖലയിൽ പുതിയ ചരിത്രം കുറിക്കുന്നത്​.

ഇത്​ മയിസ അലി ആല്‍ കത്ബിയും നോറ ഉസ്മാന്‍ ആല്‍ ഗാഫ്ലിയും. രണ്ടു പേരും ഷാർജയിൽ നിന്നുളളവർ. അന്താരാഷ്​ട്ര വനിതാദിനത്തിൽ അഗ്നിശമന സേനയുടെ അംഗവസ്ത്രം അണിയാനുള്ള അവസരമാണ്​ ഇരുവരെയും തേടിയെത്തിയത്​.

വനിതകളെ മുന്‍നിരയില്‍ എത്തിക്കാന്‍ എന്നും മുന്നില്‍ നിന്ന ആളാണ് യു.എ.ഇ രാഷ്​ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹിയാന്‍. സമസ്ത മേഖലകളിലും പുരുഷന്‍മാരോടൊപ്പം സ്ത്രീകളും ഉന്നതികളിലെത്താൻ അദ്ദേഹം കഠിന പ്രയത്​നം നടത്തി. ആ ഊര്‍ജമാണ് തങ്ങൾക്ക്​ പ്രേരണയെന്ന്​ മയിസയും നോറയും പറയുന്നു.

കുട്ടിക്കാലം മുതല്‍ ഒരു അഗ്നിശമന സേനാംഗമായി തീരണമെന്ന്​ ആഗ്രഹിച്ചിരുന്നു ഇരുവരും. 150 സ്​ത്രീകളാണ്​ സിവില്‍ ഡിഫന്‍സില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ നിന്ന് 15 പേരാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖമീസ് ആല്‍ നഖ്ബി പറഞ്ഞു. ആറ് മാസത്തെ പ്രാഥമിക പരിശീലനത്തിന് ശേഷം കായികം, ഷൂട്ടിങ്, വേനല്‍കാല പരിശീലനം എന്നിവക്ക് പുറമെ സിവില്‍ ഡിഫന്‍സ് നിയമങ്ങളെ കുറിച്ചുള്ള സമഗ്ര പഠനവും നടക്കും.