LiveTV

Live

Gulf

റഷ്യന്‍ മുട്ട, ഇറച്ചി ഇറക്കുമതി യുഎഇ നിരോധിച്ചു

റഷ്യന്‍ മുട്ട, ഇറച്ചി ഇറക്കുമതി യുഎഇ നിരോധിച്ചു
Summary
പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്​ യുഎഇ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി.

റഷ്യയിൽ നിന്നുള്ള മുട്ടക്കും ഇറച്ചി ഉൽപന്നങ്ങൾക്കും യുഎഇയിൽ വിലക്ക്​ ഏർപ്പെടുത്തി. പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്​ യുഎഇ പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി.

റഷ്യയുടെ മധ്യ പ്രവിശ്യയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായ റിപ്പോർട്ട്​ പുറത്തു വന്നിരുന്നു. പക്ഷിപ്പനി ബാധ തെളിഞ്ഞിരിക്കെ, മുൻകരുതൽ എന്ന നിലക്കാണ്​ റഷ്യയിൽ നിന്നുള്ള മുട്ട, ഇറച്ചി ഉൽപന്നങ്ങളുടെ ഇറക്കുമതി തടഞ്ഞതെന്ന്​മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സൗദി അറേബ്യയിൽ നിന്നുള്ള മുട്ട ഉൽപന്നങ്ങൾക്കും കഴിഞ്ഞ ദിവസം യുഎഇ നിരോധം ഏർപ്പെടുത്തിയിരുന്നു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്താണ്​ യുഎഇ തീരുമാനമെന്ന്​ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ഡോ. മാജിദ്​ സുൽത്താൻ അൽ ഖാസ്​മി അഭിപ്രായപ്പെട്ടു.

എല്ലാ രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്കുള്ള ഇറക്കുമതി ഉൽപന്നങ്ങൾ കൃത്യവും കാര്യക്ഷമവുമായി നിരീക്ഷിക്കാനുള്ള കുറ്റമറ്റ സംവിധാനം യുഎഇയിലുണ്ട്​.