LiveTV

Live

Gulf

സൗദിയില്‍ ട്രാഫിക് സേവനത്തിന് വനിതകള്‍

സൗദിയില്‍ ട്രാഫിക് സേവനത്തിന് വനിതകള്‍
Summary
വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ട്. ഇതിന് മുന്നോടിയായാണ് മാറ്റങ്ങള്‍ വരുന്നത്

സൗദിയില്‍ വനിതകളെ ട്രാഫിക് സേവനത്തിന് നിയമിക്കും. വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സുള്ള സ്ത്രീകള്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് ഉണ്ടാകില്ലെന്നും സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.

വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ട്. ഇതിന് മുന്നോടിയായാണ് മാറ്റങ്ങള്‍ വരുന്നത്. വനിതകള്‍ കൂടി വോഹനമോടിക്കുന്നതോടെ ട്രാഫിക് രംഗത്ത് പരിഷ്കരണമുണ്ട്. റോഡുകളില്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. നിലവില്‍ ഹജ്ജ് ഉംറ സീസണില്‍ വനിതകളെ സുരക്ഷാ ചെക്ക് പോയിന്റുകളില്‍ നിയമിക്കാറുമ്ട്. ഇതാണിപ്പോള്‍ വ്യാപിപ്പിക്കുന്നത്. പട്രോളിങ് കേന്ദ്രങ്ങളിലും ഇവരുടെ സേവനമുമ്ടാകും. സുരക്ഷാ പരിശോധനയും നിയമ ലംഘനവും കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്യാനും ഇവര്‍ക്ക് അനുമതിയുണ്ട്. 17 വയസ്സ് പൂര്‍ത്തിയാകുന്നതോടെ വനിതകള്‍ക്ക് താല്‍ക്കാലി ലൈസന്‍സ് നല്‍കും. 18 വയസ്സുള്ളവര്‍ക്കാണ് യഥാര്‍ഥ ലൈസന്‍സ് നല്‍കുക. നിയമ ലംഘനം നടത്തുന്ന വനിതാ ഡ്രൈവര്‍മാരെ പാര്‍പ്പിക്കാന്‍ തടവുകേന്ദ്രങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. സാമൂഹ്യ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം അനുസരിച്ചാണ് രാജ്യത്ത് വനിതാ ഡ്രൈവര്‍മാര്‍ക്ക് സേവനത്തിന് ലൈസന്‍സ് അനുവദിക്കുക. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും റോഡ് നിയമങ്ങളില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്നും ട്രാഫിക് വിഭാഗം ആവര്‍ത്തിച്ചു. സൌദി പ്രസ് ഏജന്‍സിക്ക് നല്‍കിയ ചോദ്യോത്തരത്തിലാണ് ട്രാഫിക് വിഭാഗത്തിന്റെ വിശദീകരണം. വനിതകള്‍ വാഹനമോടിക്കുന്നതിന് മുന്നോടിയായി എല്ലാ സജ്ജീകരണങ്ങളും ട്രാഫിക് വിഭാഗം നടത്തുന്നുണ്ട്.