LiveTV

Live

Gulf

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവെലില്‍ പാചകവും പഠിക്കാം

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവെലില്‍ പാചകവും പഠിക്കാം
Summary
സ്വന്തമായി അലങ്കരിച്ച കേക്ക് കഴിക്കാനും മേളയില്‍ അവസരമുണ്ട്

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവെലില്‍ അറിവ് തേടി എത്തുന്ന കുട്ടികള്‍ക്ക് പാചകവും പഠിക്കാം. സ്വന്തമായി അലങ്കരിച്ച കേക്ക് കഴിക്കാനും മേളയില്‍ അവസരമുണ്ട്.

പാചകകലയുടെ ബാലപാഠങ്ങള്‍ പഠിക്കണോ, ചെറുപ്പത്തിലേ പാചകത്തില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്കായി വലിയ വേദിയാണ് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ്ങ് ഫെസ്റ്റിവെലില്‍ ഒരുക്കിയിരിക്കുന്നത്. കുക്കറി കോര്‍ണറില്‍ കണ്‍മുന്‍പില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ ലൈവ് കുക്കറി ഷോകളുണ്ട്. മൈ ലിറ്റില്‍ കിച്ചനിലാണ് കുട്ടികള്‍ക്ക് കേക്ക് അലങ്കരിക്കാന്‍ പരിശീലനം നല്‍കുന്നത്. ഷെഫ് ഇന്റര്‍നാഷണല്‍ സെന്ററിലെ വിദഗ്ധരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കേക്കിനൊപ്പം പുതിയ അറിവിന്റെ മധുരവുമായാണ് കുട്ടികള്‍ പുറത്തിറങ്ങുന്നത്. മേളയിലെ കുക്കറി കോര്‍ണര്‍ ഓരോ ദിവസവും വ്യത്യസ്ഥമായ പരിപാടികള്‍ കൊണ്ടും വിഭവങ്ങള്‍ കൊണ്ടും സജീവമാണ്.