LiveTV

Live

Gulf

സേവാ കിരണ്‍ പരിപാടി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു 

സേവാ കിരണ്‍ പരിപാടി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു 
Summary
നൂറ്റി ഇരുപതോളം പേരെ അണിനിരത്തിയുള്ള വന്ദേമാതര ഗാനാലാപനം , ഡോ: എന്‍. ആര്‍ മധു മീനച്ചാല്‍ രചിച്ച 'ആര്‍ഷ കേരളം' നൃത്ത സംഗീത നാടക ശില്‍പം എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി.

സേവാദര്‍ശന്‍ കുവൈറ്റ്, സംഘടിപ്പിച്ച സേവാ കിരണ്‍ പരിപാടി ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു. നൂറ്റി ഇരുപതോളം പേരെ അണിനിരത്തിയുള്ള വന്ദേമാതര ഗാനാലാപനം , ഡോ: എന്‍. ആര്‍ മധു മീനച്ചാല്‍ രചിച്ച 'ആര്‍ഷ കേരളം' നൃത്ത സംഗീത നാടക ശില്‍പം എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി.അബ്ബാസിയ മറീനാ ഹാളിൽ നടന്ന സാംസ്‌കാരിക സദസ്സില്‍ പ്രസിഡണ്ട് അജയകുമാര്‍ അധ്യക്ഷത വഹിച്ചു .

ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് റീജീയണല്‍ ഡയറക്ടര്‍ അയൂബ് കാച്ചേരി, ഭാരതീയ വിദ്യഭവന്‍ മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ എന്‍.കെ. രാമചന്ദ്രന്‍ മോനോന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ജനറല്‍ കണ്‍വീനര്‍ മോഹന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി .200 ലേറെ കലാകാരന്മാർ അണിനിരന്ന ആർഷഭാരതം നൃത്തസംഗിത നാടകത്തിൽ സേവാദര്‍ശന്‍ അംഗങ്ങളോടൊപ്പം ഭവന്‍സ് റിഥംസ്‌ക്കേപ്പ് ആക്കാഡമി, ഉപാസന, തപസ്യ എന്നീ നൃത്തവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും അരങ്ങിലെത്തി. പ്രശസ്ത വാദ്യ വിദ്വാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച മ്യൂസിക്കല്‍ ഫ്യുഷന്‍ ശ്രദ്ധേയമായി.