LiveTV

Live

Gulf

മാർസ് ഹൈപ്പർ മാർക്കറ്റ് പാചക മത്സരം സഘടിപ്പിച്ചു

 മാർസ് ഹൈപ്പർ മാർക്കറ്റ് പാചക മത്സരം സഘടിപ്പിച്ചു
Summary
ഖരീഫ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് മത്സരം ഒരുക്കിയത്

മാർസ് ഹൈപ്പർ മാർക്കറ്റ് സലാലയിൽ പാചക മത്സരം സഘടിപ്പിച്ചു.ഖരീഫ് ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് മത്സരം ഒരുക്കിയത്. തെരഞ്ഞെടുക്കപ്പെട്ട 16 പേരാണ് ഇന്ത്യൻ പാചക മത്സരത്തിൽ പങ്കെടുത്തത്. ഹൈപ്പർ മാർക്കറ്റിൽ നടന്ന മത്സരത്തിൽ വേജ്, നോൺ വേജ് ഇനങ്ങളിലെ ഇന്ത്യൻ വിഭവങ്ങളാണ് ഒരുക്കിയത് . മത്സരത്തിൽ കൽപന ഭട്ട് ഒന്നാം സ്ഥാനവും,ഫസീല സമീർ രണ്ടാം സ്ഥാനവും നേഹ ബക്കായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് അർസാത്ത് ഫാം ഫൈനാൻസ് മാനേജർ അബ്ദുസ്സലാം അഹമദ് . സി.ജെ .രാജേന്ദ്ര പ്രസാദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മൻപ്രീത് സിംഗ് മുഖ്യാതിഥിയായിരുന്നു .ക്രൗൺ പ്ലാസ ഷെഫുകളായ സഞ്ജയ്,സുഫിയാൻ എന്നിവരെ കൂടാതെ ശശികല,ചന്ദ്രകല എന്നിവർ വിധികർത്താക്കളായിരുന്നു .ബ്രാഞ്ച് മാനേജർ സജിത് കുമാർ,ബഷീർ,ഫൈസൽ ,ബസാം എന്നിവർ നേത്രത്വം നൽകി.