LiveTV

Live

Gulf

സൗദിയിലെ ഭീകരാക്രമങ്ങളെ അപലപിച്ച് യൂസുഫുല്‍ ഖറദാവി

സൗദിയിലെ ഭീകരാക്രമങ്ങളെ അപലപിച്ച് യൂസുഫുല്‍ ഖറദാവി
Summary
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് ലോകത്തെ വിവിധ കോണുകളില്‍ നിന്ന് ഖറദാവിയുടെ നിലപാടുകളെ വിമര്‍ശിച്ച പ്രതികരണങ്ങള്‍ വന്ന സാഹചര്യത്തിലാണ് ദോഹയില്‍ കഴിയുന്ന ഡോക്ടര്‍ ഖറദാവി നിലപാടു വ്യക്തമാക്കിയത്
സൗദിയിലെ ഭീകരാക്രമങ്ങളെ അപലപിച്ച് യൂസുഫുല്‍ ഖറദാവി

സൗദി അറേബ്യയില്‍ മദീനയിലും ഖത്വീഫിലും ജിദ്ദയിലും ഉണ്ടായ ഭീകരാക്രമണങ്ങളെയും സമീപകാലത്തുണ്ടായ മറ്റു ഭീകരാക്രമണങ്ങളെയും ശൈഖ് യൂസുഫുല്‍ ഖറദാവി അപലപിച്ചു. നിരപരാധികളെ വധിച്ചുകളയാനുദ്ധേശിച്ചുള്ള ഇത്തരം ക്രൂരതകളുമായി ഇസ്ലാമിനു ബന്ധമില്ലെന്നും. മതം ഇത്തരം നീക്കങ്ങള്‍ക്ക് എതിരാണെന്നും അദ്ധേഹം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമായി . ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് ലോകത്തെ വിവിധ കോണുകളില്‍ നിന്ന് ഖറദാവിയുടെ നിലപാടുകളെ വിമര്‍ശിച്ച പ്രതികരണങ്ങള്‍ വന്ന സാഹചര്യത്തിലാണ് ദോഹയില്‍ കഴിയുന്ന ഡോക്ടര്‍ ഖറദാവി നിലപാടു വ്യക്തമാക്കിയത്.